കുവൈറ്റിൽ കോവിഡ് ബാധിച്ച പുതിയ രോഗികളിൽ 165 പേർ ഇന്ത്യക്കാർ; 851 പേർക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്

കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3349 പേർക്കാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ഇതിൽ 851 പേർക്കാണ് രോഗം ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 27043 ആയി ഉയരുകയുണ്ടായി. പുതിയ രോഗികളിൽ 165 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8290 ആയി ഉയരുകയുണ്ടായി. പുതിയ രോഗികളുടെ വർദ്ധനവ് ആശങ്കയ്ക്ക് വഴിവയ്ക്കുകയുണ്ടായി.
അതോടൊപ്പം തന്നെ 24 മണിക്കൂറിനിടെ 7 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതിൽ ഒരു മലയാളിയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടിൽ പവിത്രൻ ദാമോദരൻ (52) ആണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 212 ആയി ഉയർന്നു.
എന്നാൽ ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 279 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 117 പേർക്കും അഹമ്മദിയിൽ നിന്നുള്ള 214 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 102 പേർക്കും ജഹറയിൽ നിന്നുള്ള 139 പേർക്കും ഇന്ന് കൊറോണ സ്ഥിരീകരിക്കുകയുണ്ടായി.
റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇങ്ങനെ:-
ഫർവാനിയ: 59
അബ്ദലി: 53
ഖൈത്താൻ: 45
ജലീബ് അൽ ശുയൂഖ്: 84
https://www.facebook.com/Malayalivartha

























