പ്രവാസികളോട് വേണ്ട രാഷ്ട്രീയം; അവർക്കു വേണ്ടത് സാന്ത്വനമാണ്; പ്രവാസികളെ നാട്ടിലെത്തിക്കാൻ വഴി തുറക്കണം

ലോകമാകെ കോവിഡ് വിതച്ച ഭീതി ചെറുതൊന്നുമല്ല. എന്നാൽ പ്രവാസികൾക്കും അവരെ ഓർത്തു നാട്ടിൽ കഴിയുന്നവർക്കും തീരെ ഉറക്കമില്ലാത്ത നാളുകളാണ് കോറോണ വൈറസ് എന്ന മഹാമാരി സമ്മാനിച്ചത്. ഒരു സുരക്ഷിതത്വമില്ലാതെയാണ് പ്രവാസ ലോകത്തെ പലരുടെയും ജീവിതം.അതുകൊണ്ടുതന്നെയാണ് ഏതുവിധേനയും നാട്ടിലേക്കെത്താൻ അവർ ശ്രമിക്കുന്നതും.
അങ്ങനെ നാട്ടിലേക്കെത്താൻ കാത്തിരുന്നവർക്ക് ഒരു വലിയ കരുതലായിരുന്നു ചാർട്ടഡ് വിമാനം. സാധാരണ വിമാന നിരക്കിനേക്കാൾ ഉയർന്ന നിരക്കാണ് സർക്കാർ ഏർപ്പെടുത്തിയ വിമാനങ്ങൾക്കു .കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പരിമിത വിമാനങ്ങളിലാണെങ്കിൽ മുൻഗണന ക്രമങ്ങളെ ല്ലാം തകിടം മറിച്ച് നാട്ടിലേക്കെത്തുകയും ചെയ്തു . എന്നെങ്കിലും അതിൽ ഒരു സീറ്റ് കിട്ടാൻ കാത്തിരുന്നാൽ ചിലപ്പോൾ നാട് കാണാൻ സാധിക്കില്ല എന്ന് പേടിക്കുന്ന രോഗികളും വൃദ്ധരും ജോലി നഷ്ടപെട്ടവരുമൊക്കെ അതുകൊണ്ടാണ് അൽപം കൂടുതൽ പണം നൽകിയാണെങ്കിലും ചാർട്ടഡ് വിമാനത്തിൽ പോകുവാൻ തയ്യാറാകുന്നതും.
ലോക്ഡൗൺ തുടങ്ങിയ ഘട്ടത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നതാണ് യു.എ.ഇയുടെ സ്വന്തം വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും എയർ അറേബ്യയും ഫ്ലൈദുബൈയും. അപ്പോൾ കേന്ദ്രം അതിനു അനുമതി നൽകിയതുമില്ല.
ലോക്ക് ഡൗണിൽ കുടുങ്ങി ഏതുവിധേനയും നാട്ടിലേക്കു പോകാൻ നൂറും ആയിരവും കിലോമീറ്ററുകൾ ,ചിലപ്പോൾ നമുക്ക് സങ്കല്പിക്കാവുന്നതിലും അധിക ദൂരം നടന്നു കുഴഞ്ഞു വീണു മരിച്ച
കുടിയേറ്റ തൊഴിലാളികളെ പോലെ പോലെ ഗൾഫിൽനിന്ന് നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കെ നിരവധി മനുഷ്യർക്കാണ് ജീവൻ നഷ്ടപ്പെട്ടത് . പ്രാണനോളം സ്നേഹിച്ച ഉറ്റവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലുമാകാത്ത നിസ്സഹായതയിലൂടെയാണ് അവർ കടന്നു പോകുന്നത് . തങ്ങളെ ചെംനാനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന ആവശ്യമുയർന്നപ്പോൾ വിമാനങ്ങൾക്ക് അമിത നിരക്കു ഈടാക്കുകയും അതിൽ മുൻഗണന ക്രമങ്ങൾ കാറ്റിൽ പറത്തി തങ്ങളുടെ വേണ്ടപ്പെട്ടവരെ നാട്ടിലേക്ക് കയറ്റിയയക്കാനാണ് ഭരണാധികാരികൾ ശ്രമിച്ചത്. . സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ അന്വേഷണം നേരിടുന്നവരെ വരെ ഈ സഹാഹചര്യമുപയോഗിച്ച് രക്ഷപെടുത്തി.
ഗർഭിണികളും തൊഴിൽ നഷ്ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞവരും പ്രായമായവരും നാട്ടിലെത്തി അടിയന്തിരമായി ചികിത്സ തേടേണ്ടവരുമെല്ലാം കോൺസുലേറ്റിൽനിന്ന് വിളി വരുന്നതും കാത്തുനിൽക്കുേമ്പാഴും കൂടുതൽ വിമാനങ്ങൾ പറത്താനുള്ള മനസ്സ് പോലും നമ്മുടെ കേന്ദ്രം കാണിക്കുന്നില്ല എന്നത് വലിയ വിമര്ശനങ്ങൾക്കാണ് വഴിവെക്കുന്നത്.
ചാർേട്ടഡ് വിമാനങ്ങളിൽ ഇതിനകം ഇന്ത്യയുടെ പലഭാഗങ്ങളിലേക്ക് വിവിധ കമ്പനികൾ തങ്ങളുടെ ജീവനക്കാരെ എത്തിച്ചുകഴിഞ്ഞു. എന്നാൽ, നാട്ടിലേക്ക് മടങ്ങാൻ ഏറ്റവുമധികം ആളുകൾ രജിസ്റ്റർ ചെയ്ത കേരളത്തിലേക്കുള്ള വിമാനത്തിന് ഇങ്ങനെ തടസ്സം സൃഷ്ടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. മനുഷ്യത്വമാണ് ആദ്യം വേണ്ടത് ..അതിനു ശേഷമാകാമല്ലോ രാഷ്ട്രീയം.
കെ.എം.സി.സി ചാർട്ടർ ചെയ്യുന്ന വിമാനത്തിന് 1250 ദിർഹമാണ് നിരക്ക് ഇൗടാക്കുന്നത്. ആ തുക കൂടുതലല്ലേ എന്ന് ചോദിച്ചാൽ കൂടുതലാണ്. അതിനു അനുമതി നല്കുന്നില്ലെങ്കിൽ കുറഞ്ഞ നിരക്കിൽ സർക്കാർ വിമാനങ്ങൾ ഇറക്കു, അതും അല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ സർവിസ് നടത്താൻ തയാറാണെന്നറിയിച്ച കമ്പനികൾക്ക് അനുമതി നൽകൂ. പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കേണ്ട നോർക്കയോ ലോക കേരള സഭയോ ആരെങ്കിലും ഒരു വിമാനമിറക്കി പ്രവാസികളെ നാട്ടിലെത്തിക്കൂ..
അവിടെ മുറവിളി ഉയരുകയാണ്.. ഞങ്ങളെ രക്ഷിക്കൂ എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ നിര്വാദശി വിഡിയോകൾ , അവരുടെ വേദനകൾ..ഇതിനിടയിൽ എന്തിനാണ് ഈ തരംതാണ രാഷ്ട്രീയ കളികൾ.. ആര് വിമാനമിറക്കിയാലും തങ്ങളുടെ പ്രിയപെട്ടവരുടെ അടുത്തെത്താൻ, ആശ്വാസ തീരം അണയാൻ മണലാരണ്യങ്ങളിൽ കണ്ണുനീരോടെ കാത്തിരിക്കുന്ന ആ മനുഷ്യരെ ആരെങ്കിലും ഒന്ന് നാട്ടിലെത്തിക്കൂ.അതിനുള്ള സംവിധാനമാണ് ഒരുക്കേണ്ടത്.അല്ലാതെ രാഷ്ട്രീയ ചതുരംഗത്തിന്റെ വേദിയല്ല പ്രവാസ ലോകം. കാണേണ്ടത് അവരുടെ കണ്ണുനീരാണ്..വേണ്ടത് അല്പം മനുഷ്യത്വമാണ്
https://www.facebook.com/Malayalivartha