യെമന്‍: കിംവദന്തികള്‍ പ്രചരിപ്പിച്ചാല്‍ കഠിന ശിക്ഷ

യെമന്‍ സൈനിക നടപടിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെയോ മറ്റോ കിംവദന്തികള്‍ പ്രചരിപ്പിച്ചാല്‍ കഠിന ശിക്ഷ നല്‍കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ 20 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ പിഴയും ഈടാക്കുമെന്ന് നിയമ വിഭാഗം മേധാവി ഹമൂദ് അല്‍ ഖാലിദി അറിയിച്ചു. പൊലീസും കുറ്റന്യേഷണ വിഭാഗവും ഇത്തരം കിംവദന്തികള്‍ ആദ്യമായി പുറത്ത് വിടുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ പ്രത്യേകമായി കേസുകള്‍ റജിസ്റ്റര്‍ ചെയ്തു നിയമ നടപടികള്‍ സ്വീകരിക്കും.
സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നവര്‍ യാതൊരു ദയയും അരഹിക്കുന്നില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ തകര്‍ക്കുന്നവരെ നേരിടുക തന്നെ ചെയ്യും. സൗദിയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അഞ്ചു ലക്ഷത്തോളം വരുന്ന സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha