'ഭർത്താവുമായി ഒന്നിച്ച് ജീവിക്കാമെന്നുളള ആഗ്രഹത്തോടെ ഗൾഫിലേക്കെത്തിയ ഭാര്യക്കും മകൾക്കും രാജീവിൻെറ മൃതദേഹവുമായി നാട്ടിലേക്ക് പോകേണ്ട അവസ്ഥ.നമ്മൊളൊന്ന് ആഗ്രഹിക്കുന്നു.വിധി മറ്റൊരു രീതിയിൽ പ്രവർത്തിക്കുന്നു,ഇതാണ് ജീവിതം...' വില്ലനായത് ആ രോഗം, കണ്ണുനിറഞ്ഞ് പ്രവാസലോകം

കൊറോണ വ്യാപനം പ്രവാസികൾക്ക് നൽകുന്ന വേദന ചെറുതൊന്നുമല്ല. പണ്ടുമുതൽക്കേ തന്നെ പ്രവാസികളുടെ സുഖലോലുപതകൾ മാത്രം കേട്ടറിവുള്ള പ്രവാസികൾക്ക് ഗൾഫ് പെട്ടികളിൽ നിന്നുവരുന്ന സുഗന്ധം ചോരനീരാക്കിയതാണെന്നറിയില്ല. അവർ കടന്നുപോകുന്ന മാനസിക സംഘര്ഷങ്ങള്ക്കിടയിലും ഒന്നും ഉരിയാടാതെ ചിരിക്കുക മാത്രമാണ് അവർ. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഇവിടെയെത്തിയ പലരും എത്രയത്ര സ്വപ്നങ്ങളാണ്, പ്രതീക്ഷകളാണ് ഇവിടെ ബാക്കിവച്ചിട്ട് കടന്നുപോയതെന്ന് നാം നാറിയാതെ പോലും ഓർക്കില്ല. ഏറെ നോംവ്ബാരപ്പെടുത്തുന്ന ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മലപ്പുറം അങ്ങാടിപ്പുറം സ്വദേശി രാജീവ് (33 വയസ്സ് ) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുമ്പ് നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല, കല്ല്യാണം കഴിഞ്ഞ് വർഷങ്ങളായെങ്കിലും കുടുംബവുമായി ഗൾഫിൽ ഒന്നിച്ച് താമസിക്കാനുളള വരുമാനം ഉണ്ടായിരുന്നില്ല ഈ അടുത്ത കാലത്താണ് നല്ലൊരു കമ്പനിയിൽ ജോലി ശരിയാവുകയും ഭാര്യ രമ്യയെയും മകളെയും ഗൾഫിൽ കൊണ്ട് വരുകയും ചെയ്തു.കുടുംബത്തെ നാട്ടിൽ നിർത്തിയിട്ട്, ഇവിടെ ഒറ്റപ്പെട്ട പ്രവാസജീവിതം നയിക്കുവാൻ രാജീവ് ആഗ്രഹിച്ചിരുന്നില്ല.നല്ലൊരു ജോലി ശരിയാവുകയും ഭാര്യയെയും മകളെയും ഇവിടെ കൊണ്ട് വന്നപ്പോൾ വിധി മറ്റൊന്നാവുകയായിരുന്നു.
ഭർത്താവുമായി ഒന്നിച്ച് ജീവിക്കാമെന്നുളള ആഗ്രഹത്തോടെ ഗൾഫിലേക്കെത്തിയ ഭാര്യക്കും മകൾക്കും രാജീവിൻെറ മൃതദേഹവുമായി നാട്ടിലേക്ക് പോകേണ്ട അവസ്ഥ.നമ്മൊളൊന്ന് ആഗ്രഹിക്കുന്നു.വിധി മറ്റൊരു രീതിയിൽ പ്രവർത്തിക്കുന്നു,ഇതാണ് ജീവിതം.പ്രവാസലോകത്ത് ഹൃദയാഘാതം എന്ന രോഗം ഇപ്പോൾ പരിചിതമായിരിക്കുന്നു. എംബാമിംഗ് കഴിഞ്ഞ് പെട്ടിയിൽ വെച്ച് ഓരോ മയ്യത്തിനെയും അവസാനമായി മൂടുമ്പോൾ ഞാൻ ഓർത്തുപോകും മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഇവിടെയെത്തിയ പലരും എത്രയത്ര സ്വപ്നങ്ങളാണ്, പ്രതീക്ഷകളാണ് ഇവിടെ ബാക്കിവച്ചിട്ട് കടന്നുപോയതെന്ന്.
തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ വാർത്തകൾ ഞെട്ടലോടെയാണ് നമ്മൾ കാണുന്നതും കേൾക്കുന്നതും. രാജീവിൻെറ മൃതദേഹം കൊണ്ട് കാർഗോ സെക്ഷനിൽപോയി ക്ലിയർ ചെയ്തിട്ട് അവിടെത്തെ കുറച്ച് പേപ്പറുകളുമായി ആ അമ്മയുടെയും കുഞ്ഞിൻെറയും അടുത്തേക്ക് വന്നപ്പോൾ അവരെ സാമാധാനപ്പെടുത്താൻ, എനിക്ക് വാക്കുകളില്ലാതെ പോയി. ജീവിതത്തിൽ എന്നും ഒരുമ്മിച്ചുണ്ടാകുമെന്ന് വാക്ക് നൽകിയിട്ട് എന്തേ രാജീവേട്ടൻ ഞങ്ങളെ മാത്രം ഒറ്റക്കാക്കിയിട്ട് ഇത്ര വേഗത്തിൽ പോയത്.വളരെ ചെറുപ്രായത്തിൽ തന്നെ ഭർത്താവിനെ നഷ്ടപ്പെട്ട ആ സഹോദരിയുടെ നിലവിളി എൻെറ കാതുകളിൽ നിലക്കാതെ മുഴങ്ങി കൊണ്ടിരിന്നു.പരേതൻെറ ആത്മാവിന് നിതൃ ശാന്തി നേരുന്നു.
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha