പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു; രാത്രി 8.10ന് കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് പോകേണ്ട വിമാനം 12 മണിക്കൂർ വൈകി, ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ ഭക്ഷണം ഇല്ലാതെ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകളോളം

പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാത്രി 8.10ന് കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് പോകേണ്ട വിമാനം 12 മണിക്കൂർ വൈകിയാതായി റിപ്പോർട്ട്. ഇന്ന് രാവിലെ ഏഴരയോടെ പുറപ്പെടുമെന്നാണ് അറിയിച്ചത് എന്ന് അധികൃതർ വ്യക്തമാക്കുകയുണ്ടായി. പുറപ്പെടാൻ എത്തിയ യാത്രക്കാർ വൈകിട്ട് 5 മുതൽ ചെക്ക്–ഇൻ ചെയ്തിരുന്നു. ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ ഭക്ഷണം ഇല്ലാതെ മണിക്കൂറുകളോളം കാത്തിരിക്കുകയായിരുന്നു.
അതേസമയം ബോർഡിങ് പാസ് നൽകിയിട്ടും വിമാനം വൈകുന്നത് സംബന്ധിച്ച് വിശദീകരണം നൽകാൻ എയർ ലൈൻ ജീവനക്കാരും കിയാൽ ജീവനക്കാരും തയാറായില്ലെന്ന് യാത്രക്കാർ ആരോപിക്കുകയുയുണ്ടായി. എന്നാൽ രാത്രി വൈകിയാണ് യാത്രക്കാർക്ക് വിമാന കമ്പനിയുടെ നേതൃത്വത്തിൽ താമസവും ഭക്ഷണവും ഒരുക്കാൻ ധാരണയായത്. കൊറോണ വ്യാപനത്തെ തുടർന്ന് ഓരോ യാത്രയ്ക്ക് മുൻപും പൈലറ്റ് കോവിഡ് ടെസ്റ്റിന് വിധേയരാകുന്നുണ്ട്.
എന്നാൽ കണ്ണൂരിൽ നിന്ന് പൈലറ്റ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഫലം വന്നത്. പകരം പൈലറ്റ് ഇല്ലാത്തതിനാലാണ് സർവീസ് ഏറെ വൈകിയത്. യാത്ര വൈകിയത് വലിയ പ്രതിസന്ധിയായെന്നു യാത്രക്കാർ വ്യക്തമാക്കി. ഇന്നു മുതൽ ദോഹയിൽ ക്വാറന്റീൻ നിയമങ്ങൾ മാറുമെന്നാണ് സൂചന. ഇനി അവിടേക്ക് പോയാൽ തുടർന്ന് എന്താണ് സംഭവിക്കുക എന്നറിയില്ലെന്നും യാത്രക്കാർ പറഞ്ഞു.
https://www.facebook.com/Malayalivartha