Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

അപ്രതീക്ഷിതമായുണ്ടായ യാത്ര നിരോധനത്തില്‍ വിറങ്ങലിച്ച് പ്രവാസികള്‍: നാട്ടിലേക്ക് വരാന്‍ മടങ്ങിയ പ്രവാസികള്‍ക്ക് വിനയായത് ആ തീരുമാനം

16 APRIL 2021 10:40 AM IST
മലയാളി വാര്‍ത്ത

പ്രവാസികള്‍ക്ക് ഈ ഉത്സവാഘോഷ ദിനങ്ങളിലും കണ്ണീര്‍ ദിനങ്ങള്‍ ആയി മാറുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്...
നാട്ടിലും വിദേശത്തും നിരവധി പ്രവാസികളാണ് കൊറോണ കാരണം കുടുങ്ങിയിരിക്കുന്നത്. കൊറോണക്കാലത്തെ യാത്രാനിരോധനം ആണ് പ്രവാസികള്‍ക്ക് വമ്പന്‍ കുരുക്ക് ഒരുക്കിയത്.



ഇത്തവണ ഈസ്റ്ററും വിഷുവും റംസാനുമെല്ലാം പ്രവാസികള്‍ക്ക് ആഘോഷവേളകള്‍ അല്ലാതെ ആയി മാറിയിരിക്കുന്നു കോവിഡിന്റെ ആദ്യഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങാതെ പല പ്രവാസികളും അവിടെത്തന്നെ നിന്നു. പ്രവാസികളില്‍ പലരും പ്രതീക്ഷയോടെയാണ് നാട്ടിലേക്ക് വരാന്‍ കാത്തിരുന്നത്.

ഈ ഘട്ടത്തിലാണ് വമ്പന്‍ തിരിച്ചടിയായി കോവിഡിന്റെ രണ്ടാംവരവ്. പ്രതിസന്ധികളെ അതിജീവിച്ച് ആദ്യഘട്ടം നാട്ടിലെത്തിയ പ്രവാസികള്‍ നേരിടുന്ന കഷ്ടപ്പാടുകളും ദുഃഖങ്ങളും മടങ്ങുന്നതില്‍ നിന്ന് അവരെ മടി പ്പിക്കുകയും രണ്ടാമതൊന്ന് ചിന്തിപ്പിക്കുകയും ചെയ്തു. യാത്രാനിരോധനം നില നില്‍ക്കുന്നതിനാല്‍ നാട്ടിലെത്തിയ ഭൂരിഭാഗം പ്രവാസികള്‍ക്കും തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്.




കോവിഡ് ആരംഭിച്ചശേഷം സൗദിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസ് സാധാരണഗതിയിലായിട്ടില്ല. ആദ്യഘട്ടത്തില്‍ ദുബായ് വഴി ചുറ്റിയാണ് പ്രവാസികള്‍ സൗദിയില്‍ തിരിച്ചെത്തിയത്.

ദുബായിയും വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതോടെ അതിനു സാധിക്കാത്ത സ്ഥിതിയിലായി. അവധി ലഭിച്ചിട്ടും നാട്ടിലേക്കുമടങ്ങാന്‍ കഴിയാത്തവര്‍ പ്രവാസലോകത്തുള്ളപ്പോള്‍ നാട്ടിലെത്തി മടക്കയാത്ര മുടങ്ങിയവരില്‍ പലരുടേയും വിസ കാലാവധി അവസാനിക്കുകുകയുംചെയ്തു. യാത്രാനിരോധനം നീങ്ങിയാല്‍ത്തന്നെ പുതിയ തൊഴില്‍വിസ ലഭിക്കണംഎന്നതും അവര്‍ക്ക് മുന്‍പിലെ വലിയ വെല്ലുവിളിയാണ്. പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്തിയതിനാല്‍ നാട്ടിലും തൊഴില്‍ പ്രതിസന്ധിയാണ്.

 



കോവിഡിന്റെ ആദ്യഘട്ടത്തില്‍ ദുബായില്‍ 14 ദിവസം ക്വാറന്റീനില്‍കഴിഞ്ഞ് സൗദിയിലേക്ക് യാത്രചെയ്യാന്‍ കഴിഞ്ഞിരുന്നു. മൂന്നുമാസം മുമ്പ് ദുബായില്‍നിന്ന് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ ഈവഴിയും മുട്ടി. മാലിദ്വീപ്, നേപ്പാള്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ സൗദിയില്‍ എത്താന്‍ മാര്‍ഗമുണ്ട്. പക്ഷേ, യാത്രക്ക് ഒരു ലക്ഷത്തിലേറെ രൂപ ചെലവ് വരും. വന്‍കിട കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ മാത്രമാണ് യാത്രക്ക് ഈ മാര്‍ഗം സ്വീകരിക്കുന്നത്.

ആദ്യഘട്ടത്തില്‍ നാട്ടില്‍ തിരിച്ചെത്തി മടങ്ങേണ്ടെന്ന് തീരുമാനിച്ചവര്‍ കൃഷി, ചെറുകിട വഴിയോരക്കച്ചവടം തുടങ്ങിയവയിലേക്ക് തിരിഞ്ഞിട്ടുണ്ട്.

യാത്രാ നിരോധനവുമായി ബന്ധപ്പെട്ട തീരുമാനം ഭരണകൂടത്തിന്റേത് ആയതിനാല്‍ നോര്‍ക്ക പോലെയുള്ള ഏജന്‍സികള്‍ക്ക് ഇടപെടാനും പറ്റുന്നില്ല. പ്രവാസ ലോകത്തുനിന്നുള്ള വരുമാനം കുറഞ്ഞത് മലബാറിന്റെ സാമ്പത്തികമേഖലയെയും പ്രതികൂലമായി ബാധിച്ചു. പലയിടങ്ങളിലും വര്‍ഷങ്ങളായി തുടര്‍ന്നുവന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ നിലച്ചു. അങ്ങനെ ആകെ മൊത്തം പ്രവാസികള്‍ വമ്പന്‍ കുരുക്കിലാണ് ആയിരിക്കുന്നത്.


 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (5 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (5 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (5 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (5 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (5 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (7 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (7 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (8 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (8 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends