'വീട്ടമ്മയായ ചേര്‍ത്തല സ്വദേശി സുമ മഹേഷിന്‍റെ മൃതദേഹം ഇന്നലെ നാട്ടിലേക്ക് അയക്കുമ്പോള്‍ ഭാര്യയുടെ മരണം പോലും അറിയാതെ ഭര്‍ത്താവ് മഹേഷ് ഷാര്‍ജയിലെ സ്വകാരൃ ആശുപത്രിയിലെ ഐസിയുവില്‍ ഗുരുതരാവസ്ഥയിലാണ്...' നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി അഷ്‌റഫ് താമരശേരി
പ്രവാസലോകത്തെ ഉള്ളുലയ്ക്കുന്ന വാർത്തകളാണ് പലപ്പോഴും അഷ്‌റഫ് താമരശ്ശേരി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുക. ഇപ്പോഴിതാ അത്തരത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ഭര്‍ത്താവ് മഹേഷ് ഷാര്‍ജയിലെ സ്വകാരൃ ആശുപത്രിയിലെ ഐസിയുവില്‍ ജീവനുവേണ്ടി പിടയുകയാണ്. പ്രവാസലോകത്തു നിന്നാണ് ആ വേദനിപ്പിക്കുന്ന വാര്‍ത്ത പുറത്തു വരുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് പ്രവാസ ലോകത്തെ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്ത പങ്കുവച്ചത്. ഈ അകാല വിയോഗത്തില്‍ വേദന പങ്കിട്ട് നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.
അഷ്‌റഫ് താമരശ്ശേരി വേദനയോടെ പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
വീട്ടമ്മയായ ചേര്‍ത്തല സ്വദേശി സുമ മഹേഷിന്‍റെ മൃതദേഹം ഇന്നലെ നാട്ടിലേക്ക് അയക്കുമ്പോള്‍ ഭാര്യയുടെ മരണം പോലും അറിയാതെ ഭര്‍ത്താവ് മഹേഷ് ഷാര്‍ജയിലെ സ്വകാരൃ ആശുപത്രിയിലെ ICU വില്‍ ഗുരുതരാവസ്ഥയിലാണ്.
കഴിഞ്ഞയാഴ്ചയിലാണ് നിര്‍ത്താതെയുളള പനിയെ തുടര്‍ന്ന് മഹേഷും,ഭാരൃ സൂമയും ഷാര്‍ജയിലെ സ്വകാരൃ ആശുപത്രിയില്‍ ചികിത്സയിലായത്. രോഗം കൂടിയത് മൂലം രണ്ട് പേരെയും ICU യിലേക്ക് മാറ്റിയത്.കോവാഡായിരിക്കും എന്നാണ് എല്ലാപേരും കരുതിയത്.Result വന്നപ്പോള്‍ ഇരുവരും നെഗറ്റീവായിരുന്നു.രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സുമ മരണത്തിന് കീഴടങ്ങി.ഇതൊന്നും അറിയാതെ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് മഹേഷ്.
കഴിഞ്ഞ കുറെ പതിറ്റാണ്ട് കാലമായി സുമയും മഹേഷും ഷാര്‍ജയിലാണ് താമസിക്കുന്നത്. ഇവരുടെ ഉപരിപഠനത്തിന് വേണ്ടി ഇന്ത്യയിലാണ്. നല്ലൊരു വീട്ടമ്മയായിരുന്നു സുമമഹേഷ്.ഈ കുടുംബത്തിനുണ്ടായ വേദനയില്‍ ദുഖിതരാണ്. ബന്ധുക്കളും സുഹൃത്തുക്കളും.
ഈ അടുത്ത കാലത്തായി ഓരോ മരണങ്ങളും നമ്മളെ ഒരുപാട് കാരൃങ്ങളാണ് മനസ്സിലാക്കി തരുന്നത്.ഒരു പനിയെ പോലും തടയുവാന്‍ പോലും കഴിവില്ലാത്തത്ര നിസ്സഹയരാണ് മനുഷ്യന്‍. ദുരൂഹതകൾ മാത്രം ബാക്കിയാവുന്ന എത്രയെത്ര മരണങ്ങളാണ് കഴിഞ്ഞു പോകുന്നത്. മറുത്തൊന്നും പറയാനാകാത്ത നിസ്സഹായതയിൽ നമ്മൾ മൗനമായി അത് അംഗീകരിക്കുന്നു.അവിടെ യാണ് ദെെവത്തിന്‍റെ പ്രസക്തി.ദെെവത്തിലേക്ക് അടുക്കുവാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.
ജീവിതത്തിനും മരണത്തിനുമിടയിലുള്ള അവസാന ബസ്സ് കാത്ത് കഴിയുന്ന മനുഷ്യരാണ് നമ്മള്‍. പരസ്പരം സ്നേഹങ്ങള്‍ പങ്ക് വെച്ചും, വിദ്വേഷങ്ങള്‍,വെറുപ്പ് എന്നിവയെല്ലാം ഒഴിവാക്കി സനേഹത്തോടെയും, ഇഷ്ടത്തോടെയും ജീവിക്കുക ഓര്‍ക്കുക,കിടന്നുറങ്ങുമ്പോള്‍ നാളെ രാവിലെ ഉണരുവാന്‍ കഴിയുമോയെന്ന് ഒരു ഗ്യാരന്‍റിയും ഇല്ലാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത്.
സുമയുടെ ആത്മാവിന് നിത്യശാന്തി കിട്ടുവാന്‍ പ്രാര്‍തഥിക്കുന്നതോടപ്പം, നമ്മള്‍ എല്ലപേരെയും ദെെവം കാത്തുകൊളളട്ടെ.
അഷ്റഫ്, താമരശ്ശേരി
https://www.facebook.com/Malayalivartha