പ്രവാസി മലയാളി ഫെഡറേഷൻ സ്ഥാപാകാംഗവും ഗ്ലോബൽ കോർഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കൽ അന്തരിച്ചു , ലോക കേരള സഭാംഗമായിരുന്നു... കൂത്താട്ടുകുളം പൂവക്കുളം പനച്ചിക്കൽ കുടുംബാംഗമാണ്

പ്രവാസി മലയാളി ഫെഡറേഷൻ സ്ഥാപാകാംഗവും ഗ്ലോബൽ കോർഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കൽ (62) അന്തരിച്ചു. ജനുവരി 13 വ്യാഴാഴ്ച്ച രാത്രി ഒന്‍പതരയോടെ കൂത്താട്ടുകുളത്തെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജോസ് മാത്യുവിനെ ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോക കേരള സഭാംഗമായിരുന്നു. കൂത്താട്ടുകുളം പൂവക്കുളം പനച്ചിക്കൽ കുടുംബാംഗമാണ്. മികച്ച ഒരു സംഘാടകൻ കൂടിയായിരുന്നു അദ്ദേഹം.
പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി ഇദ്ദേഹം നാട്ടിൽ കഴിയുകയായിരുന്നു. പതിറ്റാണ്ടുകളായി ഓസ്ട്രിയയിൽ താമസമാക്കിയ ജോസ് മാത്യു പ്രവാസി സംഘടന പ്രവർത്തന രംഗത്ത് സജീവമായിരുന്നു.1992 മുതല്‍ ഓസ്ട്രിയയില്‍ കുടിയേറി സ്ഥിരോത്സാഹവും, കഠിന പ്രയത്‌നവും കൊണ്ട് നിരവധി വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കമിടുകയും, സാമൂഹിക സേവനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ളയാണ് പനച്ചിക്കല്‍ ജോസ് മാത്യു .. വിവിധ രാജ്യങ്ങളില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും, സംഘടനയെ ഇന്നത്തെ നിലയില്‍ ലോക മലയാളി സംഘടനകളുടെ മുന്‍നിരയില്‍ എത്തിക്കുന്നതിനും സ്വാര്‍ത്ഥേച്ഛയില്ലാതെ കര്‍മ്മനിരതനായിരുന്നു ജോസ് മാത്യു പനച്ചിക്കല്‍
ഭാര്യയും രണ്ട് മക്കളും ഓസ്ട്രിയയിലാണ്. മാർച്ചിൽ ഓസ്ട്രിയയിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ദേവമാതാ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ ലിഷ പനച്ചിക്കൽ (വിയന്ന), മക്കൾ മാത്തൻ, ആന്റോ.
https://www.facebook.com/Malayalivartha