പ്രവാസികൾക്ക് ആശ്വാസമായി കൂടുതൽ ഇളവുകൾ.!!!.വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ് ആയാലും ഇതി പേടിക്കേണ്ട, നാട്ടിലേക്ക് ഇനി തലങ്ങും വിലങ്ങും പാറിപ്പറക്കാം..

കേരളത്തിൽ എന്നുന്ന പ്രവാസികൾക്ക് വീണ്ടും ക്വാറന്റൈൻ ഏർപ്പെടുത്തിയതിനെതിരെ ഗൾഫിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കോവിഡ് പരത്തുന്നതു പ്രവാസികളാണെന്നു വരുത്തിത്തീർക്കാൻ നേരത്തേ ശ്രമിച്ച സംസ്ഥാന സർക്കാർ ഇപ്പോഴും അതിനാണു ശ്രമിക്കുന്നതെന്നു ഗൾഫ് മലയാളികൾ ആരോപണമുയർത്തി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ് പുറത്തുവരുന്നത്. നിയന്ത്രണങ്ങളിൽ അയവുവരുത്തി കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുകയണ്. ഈ ഒരു വാർത്ത ഏതൊരു പ്രവാസിയും ആഗ്രഹിച്ചിരുന്നതാണ്.
ഇനി ഇളവുകൾ എന്തൊക്കെയാണെന്ന് നോക്കാം.....
വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ് ആയാലും ലക്ഷണങ്ങളില്ലെങ്കിൽ വീട്ടിൽ പോകാവുന്നതാണ്. നേരത്തെ പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നാലും നാട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്നതും 8–ാം ദിവസം പണം മുടക്കി ടെസ്റ്റ് ചെയ്യണമെന്നതുമായിരുന്നു സ്ഥിതിവിശേഷം. ഇതിലാണ് ഇപ്പോൾ ഈ വലിയമാറ്റം വന്നിരിക്കുന്നത്. നാട്ടിലെത്തി പോസിറ്റീവ് ആയാലും ലക്ഷണങ്ങളില്ലെങ്കിൽ ഇനി കൂളായി പ്രവാസികൾക്ക് വീട്ടിലേക്ക് മടങ്ങാവുന്നതാണ്.
പരിശോധന ഒരാഴ്ച്ച കഴിഞ്ഞ് നടത്തേണ്ടതാണ്. എന്തായാലും ഒടുവിൽ പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടിരിക്കുകയണ്.നാട്ടിലെ കൊവിഡ് കേസുകളും ഗണ്യമായി തന്നെ കൂടുന്ന ഈ അവസരത്തിലാണ് ഈ ഇളവുകൾ അനുവദിച്ചിരിക്കുന്നതെന്നും എടുത്തു പറയേണ്ട കാര്യം തന്നെയാണ്.
നാട്ടിൽ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ചു നടത്തുന്ന രാഷ്ട്രീയ പരിപാടികൾക്കില്ലാത്ത നിയന്ത്രണമാണ് പ്രവാസികൾക്കെതിരെ ചുമത്തുന്നതെന്ന് മലയാളി സംഘടനകൾ ആരോപണം ഉയർത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്കില്ലാത്ത വിലക്ക് പ്രവാസികൾക്ക് മാത്രമാക്കുന്നതിലെ അശാസ്ത്രീയതയും അവർ ചൂണ്ടിക്കാട്ടുകയുണ്ടായി.
കോവിഡ് കാരണം 2 വർഷത്തോളമായി നാട്ടിലെത്താൻ കഴിയാതിരുന്ന പല പ്രവാസികളും ഏറെ കഷ്ടപ്പെട്ട് അവധി സ്വന്തമാക്കി എത്തുമ്പോൾ 7 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നത് അനീതിയാണെന്നാണ് പ്രവാസി മലയാളികൾ കുറ്റപ്പെടുത്തിയിരുന്നു. പുറപ്പെടുന്ന രാജ്യങ്ങളിൽനിന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർ നാട്ടിൽ ക്വാറന്റീനിൽ കഴിയണമെന്നതും 8–ാം ദിവസം പണം മുടക്കി ടെസ്റ്റ് ചെയ്യണമെന്നതും അന്യായമാണെന്നു പ്രവാസികൾ ആരോപിച്ചിരുന്നു.
വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർക്കു മാത്രം പോരേ ഈ ക്വാറന്റൈൻ എന്നും അവർ ചോദിക്കുന്നു. എന്തായാലും പ്രവാസികൾ ഉന്നയിച്ച ഈ ചോദ്യ ശരങ്ങളെല്ലാംം കററ്റ് സ്ഥലത്ത് ചെന്ന് കൊണ്ടത് കൊണ്ടാവാം ഇപ്പോൾ ഇളവുകൾ അനുവദിച്ചിരിക്കുക എന്ന് നമ്മൾക്ക് അനുമാനിക്കാം.
https://www.facebook.com/Malayalivartha