ഇന്ത്യക്കാരായ വീട്ടുജോലിക്കാര്‍ക്ക് കുവൈത്ത് വീസ അനുവദിക്കില്ല

ഇന്ത്യയില്‍ നിന്നു വീട്ടുജോലിക്കായി സ്ത്രീകള്‍ക്ക് ഇനി വീസ അനുവദിക്കേണ്ടതില്ലെന്ന് കുവൈത്ത്. തങ്ങളുടെ പൗരന്മാര്‍ ബാങ്ക് ഗാരന്റി നല്‍കുന്നതിനെ കുവൈത്ത് പിന്തുണയ്ക്കാത്തതിനാല്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടാണ് രാജ്യത്തു നിന്നു വീട്ടുജോലിക്കായി സ്ത്രീകള്‍ക്കു വീസ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം കുവൈത്ത് എടുത്തത്.
വിദേശികള്‍ ഇന്ത്യയില്‍ നിന്നു വീട്ടുജോലിക്കായി ആളെ എടുക്കുമ്പോള്‍ 2,500 യുഎസ് ഡോളര്‍ ബാങ്ക് ഗാരന്റി നല്‍കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പാലിക്കാത്ത ഏക രാജ്യമാണ് കുവൈത്തെന്നും സുനില്‍ ജയ്ന്‍ വ്യക്തമാക്കി.
അനധികൃതമായും ഇടനിലക്കാര്‍ നിരവധിപ്പേരെ സ്വദേശിഗൃഹങ്ങളില്‍ വീട്ടുവേലയ്ക്കായി കൊണ്ടുവരാറുണ്ട്.
കൊടിയ പീഡനങ്ങള്‍ അനുഭവിച്ചാലും പലര്‍ക്കും പരാതിപ്പെടാനാകുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്നലെയാണ് വീസ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം ഔദ്യോഗികമായി പുറത്തുവന്നത്. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയ്ന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.നിലവില്‍ കുവൈത്തിലുള്ള 7,50,000 ഇന്ത്യക്കാരില്‍ 2,70,000 പേരാണ് വീട്ടുജോലിക്കാരായിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha