Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!

03 FEBRUARY 2026 08:31 PM IST
മലയാളി വാര്‍ത്ത
സി ജെ റോയിയുടെ കണക്കുകൂട്ടലുകൾ പിഴച്ചത് യു എ ഇ യിൽ വെച്ച് .സി ജെ റോയിയുടെ ആൽമഹത്യ കേരളത്തിൽ മാത്രമല്ല പ്രവാസലോകത്തും ചർച്ചയായിരുന്നു . എന്തിനു അദ്ദേഹം സ്വയം ജീവനൊടുക്കി എന്നതിന് ഉത്തരമായി ഇപ്പോൾ 9 പേജുള്ള ആല്മഹത്യകുറിപ്പ് കിട്ടി . ഇതിൽ പറഞ്ഞത് പ്രകാരം വിദേശ നിക്ഷേപങ്ങളിൽ നേരിട്ട തിരിച്ചടി സി ജെ റോയിയെ തളർത്തി എന്നാണ് മനസ്സിലാകുന്നത് . സ്വന്തം കുടുംബത്തിനുപോലും അറിയാത്ത എന്തോ ഒരു രഹസ്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് പ്രവാസലോകത്തും ചർച്ചയായിരുന്നു   .
ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ് എന്നാണ് സൂചന. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദ്ദത്തിലായിരുന്നു.




2023 നൊടുവിലാണ് സി ജെ റോയ് ദുബായിൽ ചുവടുറപ്പിക്കുന്നത് . പൂർണമായി നിയമപരമല്ലാത്ത സാമ്പത്തിക ഇടപാടുകൾ തടയാനുംഅന്വേഷിക്കാനും ഉള്ള ഇന്ത്യ യു എ ഇ കരാർ അടുത്തിടെ ഒപ്പിട്ടിരുന്നു . ഇത്  റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം പല സംരംഭകരെയും പ്രതിസന്ധിയിലാക്കിയതായി സൂചനയുണ്ട് .   കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയെയും ഇതു ബാധിച്ചിരുന്നതായി മേഖലയിലുള്ളവർ പറയുന്നു.

ഇന്ത്യയിലെ ബിസിനസിൽനിന്നുള്ള ലാഭമാണു യുഎഇയിൽ മുതൽമുടക്കുന്നതെന്ന വിവരമാണു റോയി അവിടെ അധികൃതർക്കു നൽകിയിരുന്നത്. മുതൽമുടക്കുകളുടെ ഉറവിടമന്വേഷിക്കാൻ കരാർ പ്രകാരം യുഎഇ അധികൃതർ ഇന്ത്യയുടെ സഹകരണം തേടിയിരുന്നു. മാസങ്ങളായി കോൺഫിഡന്റ് ഗ്രൂപ്പ് അടക്കം പല റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലും ആദായനികുതി അധികൃതർ നടത്തുന്ന പരിശോധന ഇതനുസരിച്ചുള്ള അന്വേഷണത്തിന്റെകൂടി ഭാഗമാണെന്നാണു വിവരം.ബംഗളൂരുവിൽനിന്നു റോയി വിറ്റഴിച്ച നിരവധി ഭൂസ്വത്തുക്കളിൽ നിന്ന് കിട്ടിയ പണം നേരായ മാർഗ്ഗത്തിൽ തന്നെയാണോ സി ജെ റോയി ദുബായിൽ നിക്ഷേപിച്ചത് എന്നതായിരുന്നു  സംശയം . മുതൽമുടക്കിൽ ഉറവിടം അന്വേഷിക്കാൻ അവർ ഇന്ത്യയോട് ആവശ്യപ്പെട്ടു
 
സാമ്പത്തിക ഇടപാടുകളും അതിലെ വീഴ്ചകളും തടയാനും വിവരങ്ങൾ പരസ്പരം കൈമാറാനുമുള്ള സഹകരണ കരാറിൽ ഇന്ത്യയും യുഎഇയും 2018ൽ ഒപ്പുവച്ചിരുന്നു. ഈ കരാറിന്റെ നടത്തിപ്പു കുറെക്കൂടി കാര്യക്ഷമമാക്കാനുള്ള നടപടികൾ കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും സ്വീകരിച്ചു. യുഎഇ അവരുടെ ആന്റി മണി ലോണ്ടറിങ് നിയമം 2025ൽ പത്താം നമ്പർ ഫെഡറൽ ഡിക്രി വഴി കർശനമാക്കി. ഇന്ത്യയിൽനിന്നുള്ള വ്യക്തിയോ സ്ഥാപനമോ യുഎഇയിൽ മുതൽമുടക്കുന്ന പണം നിയമപ്രകാരമുള്ളതല്ലെന്നു സംശയം തോന്നിയാൽ അതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാൻ അവർക്കു കരാർ പ്രകാരം ഇന്ത്യയുടെ സഹകരണം തേടാം.      

ആദായനികുതി, പൊലീസ് തുടങ്ങി എല്ലാ നിയമസംവിധാനങ്ങളും അതിന്റെ അന്വേഷണത്തിനായി ഉപയോഗിക്കാൻ കരാർ പ്രകാരം ഇന്ത്യ ബാധ്യസ്ഥമാണ്. ഇന്ത്യയുടെ ആവശ്യങ്ങളിൽ യുഎഇ അവിടെയും ഇത്തരം സേവനങ്ങൾ ലഭ്യമാക്കണം. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ രഹസ്യമായിത്തന്നെ മറുരാജ്യത്തിനു കൈമാറുകയും വേണം. ആ രാജ്യത്തു നടത്തിയ മുതൽമുടക്കിന്റെ റിക്കവറിക്കുപോലും ഇതര രാജ്യത്തിനു സാധിക്കുന്ന തരത്തിലുള്ളതാണു കരാർ.

റോയിയുടെ സ്ഥാപനങ്ങളിൽ മാസങ്ങളായി നടക്കുന്ന പരിശോധന യുഎഇ അധികൃതരുടെ ആവശ്യപ്രകാരമാണെന്നാണു സൂചന. യുഎഇയിൽ കോൺഫിഡന്റ് ഗ്രൂപ്പ് നടത്തുന്ന മുതൽമുടക്കുകളിൽ രാഷ്ട്രീയം, സിനിമ തുടങ്ങി മറ്റു മേഖലകളിലുള്ളവരുടെ പണവുമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അധികൃതർ അന്വേഷിക്കുന്നുണ്ട്.

ഒരുവർഷം മുൻപ് നിരവധി സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് യു എ ഇ യിൽ വിപുലമായ പാർട്ടി സി ജെ റോയ് നടത്തിയിരുന്നു . ഇവരിലൂടെ പലകോടികൾ യു എ എയിലേയ്ക്ക് എത്തി എന്നും പറയുന്നു . ബംഗളൂരു റിയൽഎസ്റ്റേറ്റ് മേഖലയിൽ ഒഴുകുന്നത് ബ്ലാക്ക് മണിയാണ് . ഇതിലൊരുപങ്ക് ഹവാല പണമിടപാടിലൂടെ യു എ എങ്കിൽ എത്തിച്ചതിൽ സി ജെ റായിക്കും പങ്കുണ്ടോ എന്നാണ് അനേഷണം . ഇക്കാര്യത്തിൽ സി റോയിയുടെ പങ്കിനെക്കുറിച്ച് ഏറ്റവും കൂടുതൽ അന്വേഷിച്ചത് യു എ എയിലെ റിയലെസ്റ്ററെ ഭീമന്മാർ തന്നെ .. കോൺഫിഡന്റ് ഗ്രോപ്പിൽ നിന്നൊഴുകുന്ന പണത്തെക്കുറിച്ച് അവർ അധികൃതർക്ക് മുന്നിൽ സംശയം പ്രകടിപ്പിച്ചു . തുടർന്നാണ് യു എ ഇ അധികൃതർ സി ജെ റോയിയെ നോട്ടപ്പുള്ളിയാക്കുന്നത് . ഫെറ നിയമലംഘനം ഉൾപ്പടെ ആദയ  നികുതി വകുപ്പ് തന്നെ പെടുത്തുമോ എന്ന് അദ്ദേഹം സംശയിച്ചു .. അത്തരമൊരു പരാജയത്തേക്കാൾ ഭേദം  മരണമാണെന്ന് സി റോയ് തീരുമാനിച്ചു

സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി ജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്. മരണത്തിന് മുമ്പ് അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന 9 പേജുകൾ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. താൻ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് ഈ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയ്യാറാക്കിയ കുറിപ്പിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നു. കുറിപ്പ് ലഭിച്ചതിന് പിന്നാലെ ആണോ കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനം കുടുംബം നീട്ടി വെച്ചത് എന്ന് വ്യക്തമല്ല.      

 സി ജെ റോയിയുടെ മൃതദേഹം ഇന്നലെ ബെംഗളൂരുവിൽ സംസ്കരിച്ചു. രാവിലെ 10 മുതൽ 2 മണി വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനം നടത്തിയ ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും വ്യവസായ പ്രമുഖരുമടക്കം സിനിമാ പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ റോയിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. ശേഷം വൈകിട്ട് നാലരയോടെ നേച്ചേഴ്സ് ലക്ഷ്വറിയിൽ തന്നെയാണ് സംസ്കാരവും നടത്തിയത്. നേച്ചർസ് ലക്ഷ്വറിയിൽ വികാര നിർഭര രംഗങ്ങളായിരുന്നു പൊതുദർശനത്തിനിടെ കണ്ടത്.      

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (1 hour ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (1 hour ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (1 hour ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (1 hour ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (2 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (2 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (2 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (2 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (2 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (2 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (2 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (2 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (3 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (3 hours ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (3 hours ago)

Malayali Vartha Recommends