നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്.
നിമിഷപ്രിയയ്ക്ക് മോചനത്തിനായി ബ്ലഡ് മണി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനാണ് നീക്കമുള്ളത്. ഗോത്രത്തലവന്‍മാരുമായി ചര്‍ച്ച നടത്താനുളള എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്നും യെമനില്‍ സ്വാധീനമുള്ള വ്യക്തികളെ മുന്നില്‍ നിര്‍ത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോം പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവല്‍ ജെറോമും യെമനില്‍ എത്തിയത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം അനുമതി നല്‍കിയാല്‍ നിമിഷപ്രിയയെ മോചിപ്പിക്കാന്‍ കഴിയും.
https://www.facebook.com/Malayalivartha