ഷാര്‍ജയില്‍ വന്‍ അഗ്‌നിബാധയില്‍ 11കടകളും ഫഌറ്റുകളും കത്തി നശിച്ചു

ഷാര്‍ജ റോള മാളിനു പിന്‍ഭാഗത്തെ കെട്ടിടങ്ങളില്‍ വന്‍ അഗ്‌നിബാധ. മലയാളികളുടെ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ 11 കടകളും രണ്ടു ഫഌറ്റുകളും കത്തിനശിച്ചു. കോടികളുടെ നഷ്ടം കണക്കാക്കുന്നു. ആര്‍ക്കും പരുക്കില്ല. ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു അഗ്‌നിബാധ. ഖല്‍ഫാന്‍, അല്‍ജസീല എന്നീ കെട്ടിടങ്ങളിലെ കടകളും ഫഌറ്റുകളുമാണ് കത്തിനശിച്ചത്.
ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളും വസ്ത്രങ്ങളും വില്‍ക്കുന്ന കടകള്‍ പൂര്‍ണമായും കത്തി. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി നൗഷാദിന്റെ മൂന്നു കടകളും ചാമ്പലായി. കാസര്‍കോട് സ്വദേശി നൗഫല്‍, കാസര്‍കോട് പാണത്തൂര്‍ സ്വദേശി മൊയ്തീന്‍കുഞ്ഞി, കണ്ണൂര്‍ പാനൂര്‍ സ്വദേശി സഫ്‌നാസ്, കണ്ണൂര്‍ സ്വദേശി നൗഷാദ്, വടകര സ്വദേശി യൂസഫ് എന്നിവരുടെയും രാജസ്ഥാന്‍, മധ്യപ്രദേശ് സ്വദേശികളുടെയും കടകളാണ് കത്തിനശിച്ചത്. കത്തിയ രണ്ട് ഫഌറ്റുകളിലും താമസിച്ചിരുന്നത് മലയാളികളാണ്. കെട്ടിടത്തിലെ 12 ഫഌറ്റുകളിലേക്കും തീ പടര്‍ന്നു. താമസ സ്ഥലം നഷ്ടമായ 30 കുടുംബങ്ങള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും താമസ സ്ഥലങ്ങളില്‍ അഭയം തേടി.
പുലര്‍ച്ചെയായതിനാല്‍ കടയുടമകള്‍ വിവരമറിയാന്‍ വൈകി. തീപിടിത്തമുണ്ടായ ഉടനെ ഫഌറ്റുകളിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷാര്‍ജയില്‍ നിന്നും മറ്റു എമിറേറ്റുകളില്‍ നിന്നുമെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. തൊട്ടടുത്ത് മലയാളികളുടേതടക്കം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് തീ പടരാതിരിക്കാനാണ് സിവില്‍ ഡിഫന്‍സ് പ്രധാനമായും ശ്രമിച്ചത്.
എല്ലാം നഷ്ടപ്പെട്ട് കച്ചവടക്കാര്‍ തന്റെ കടകള്‍ക്കൊന്നും ഇന്‍ഷുറന്‍സില്ലെന്ന് മൂന്നു കടകള്‍ നഷ്ടപ്പെട്ട കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി നൗഷാദ് പറഞ്ഞു. മലയാളികളുടെ കടകളില്‍ മിക്കതിനും ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. നാട്ടില്‍നിന്ന് സ്വത്ത് വിറ്റ പണം കൊണ്ടാണ് പാര്‍ട്ണര്‍മാരെ കൂട്ടി 16 വര്‍ഷംമുമ്പ് കടകള്‍ തുറന്നതെന്ന് നൗഷാദിന്റെ പാര്‍ട്ണര്‍ റഹീം പറഞ്ഞു. ഏകദേശം പത്തു ലക്ഷത്തോളം ദിര്‍ഹമാണ് മൂന്നു കടകളില്‍ നിന്നുമായി ഇവര്‍ക്ക് നഷ്ടമായത്. മധ്യപ്രദേശ് സ്വദേശി നരേന്ദ്രകുമാറിന് നാലര ലക്ഷം ദിര്‍ഹം നഷ്ടപ്പെട്ടു. ഇദ്ദേഹത്തിന്റെ റൂബി ടെക്‌സ്‌റ്റൈല്‍സ് പൂര്‍ണമായും ചാരമായി. പുലര്‍ച്ചെ നാലോടെ തൊട്ടടുത്ത് താമസിക്കുന്ന ഒരു സുഹൃത്താണ് അഗ്‌നിബാധയുടെ വിവരം ഫോണിലൂടെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha