വാഹനാപകടത്തില്‍ ജബല്‍ ജെയ്‌സില്‍ മലയാളി യുവാവ് മരിച്ചു

ജബല്‍ ജെയ്‌സില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി മുഹ്‌സിന്‍ (32) ആണു മരിച്ചത്. നാലുപേര്‍ക്കു പരുക്കേറ്റു. ഇതില്‍ ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി വിപിന്റെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രി ജബല്‍ ജെയ്‌സ് മലയില്‍ നിന്നു വരുന്നവഴി എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൊഹ്‌സിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha