അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

അമേരിക്കയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ന്യൂയോർക്കിലെ അൽബാനിയിൽ വ്യാഴാഴ്‌ച രാവിലെയായിരുന്നു അപകടം നടന്നത്. തെലങ്കാന ജങ്കാവ് ജില്ലക്കാരിയായ സഹജ റെഡ്ഡി ഉദുമല എന്ന 24കാരിയാണ് മരിച്ചത്.
അയൽപക്കത്തെ കെട്ടിടത്തിലുണ്ടായ തീ പെട്ടെന്ന് സഹജ താമസിച്ച കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. ഈ സമയം ഉറക്കത്തിലായതിനാൽ യുവതിക്ക് പെട്ടെന്ന് രക്ഷപ്പെടാനായി കഴിഞ്ഞില്ലെന്നാണ് പ്രാഥമിക വിവരമുള്ളത്. സഹജയ്ക്ക് തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടായിരുന്നു. തൊട്ടടുത്ത കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സഹജയുടെ മുറിയിലേക്കും തീ പടരുകയായിരുന്നു.
https://www.facebook.com/Malayalivartha

























