കുവൈറ്റ് കമ്പനി ലൈസൻസ് ഓൺലൈൻ വഴി പുതുക്കാം

വ്യാപാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി കമ്പനി ലൈസൻസ് പുതുക്കുന്നതിനു ഓൺലൈൻ സംവിധാനം ഏർപ്പെടുത്താനുള്ള പദ്ധതി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം തയ്യാറാക്കി.
വിവിധ തലങ്ങളിലുള്ള കമ്പനികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താൻ ഉതകുംവിധം ഇലക്ട്രോണിക്സ് സംവിധാനം ഉടനെ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറീയിച്ചു. വ്യാപാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.
അതേസമയം രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ മേൽനോട്ടത്തിനായി പുതിയ കരാർ അടുത്താഴ്ച മന്ത്രിസഭ പരിഗണിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബ്രിട്ടിഷ് കൺസൽറ്റൻസി കമ്പനിയുമായി 72 ദശലക്ഷം ദിനാറിനാണ് കരാർ. 71 മാസത്തെ കാലാവധിയാണ് കരാറിനുണ്ടാകുക.
പുതിയ ടെർമിനലിനുള്ള തറക്കല്ലിടൽ മേയ് ഒൻപതിന് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ സാന്നിധ്യത്തിൽ നടത്തും. തുർക്കി പ്രസിഡന്റ് റസിപ് തയ്യിൻ എർദുഗാനും ചടങ്ങിൽ സംബന്ധിക്കും.
https://www.facebook.com/Malayalivartha