Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുക്മ നഴ്‌സസ് കണ്‍വെന്‍ഷന്‍ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു

30 APRIL 2017 06:59 AM IST
മലയാളി വാര്‍ത്ത

ലണ്ടന്‍: ആരോഗ്യരംഗത്ത് സംഭവിക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ ജന്മനാടിന് പ്രയോജനകരമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് കൂടി യു.കെയിലെ മലയാളി നഴ്‌സിംഗ് സമൂഹം തയ്യാറാവണമെന്ന് ജോസ്.കെ മാണി എം.പി അഭ്യര്‍ത്ഥിച്ചു. ലണ്ടനില്‍ നടന്ന യുക്മ നഴ്‌സസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഴ്‌സിംഗ് മേഖലയില്‍ റീവാലിഡേഷന്‍ പദ്ധതി നിലവില്‍ വന്നതിനു ശേഷം യുക്മ സംഘടിപ്പിച്ച സി.പി.ഡി (കണ്ടിന്യൂയിംഗ് പ്രൊഫഷണല്‍ ഡവലപ്പ്‌മെന്റ്) അക്രഡിറ്റഡ് പോയിന്റുകളോട് കൂടിയ പരിശീലന പരിപാടിയായിരുന്നു കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നത്.
സെന്‍ട്രന്‍ ലണ്ടനിലെ വൈ.എം.സി.എ മെയിന്‍ ഹാളില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ കണ്‍വെന്‍ഷനിലേയ്ക്ക് ജോസ്. കെ. മാണി എം.പിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ പ്രിയപത്‌നി നിഷ ജോസും എത്തിച്ചേര്‍ന്നു. ഇരുവരേയും സമ്മേളനഹാളിലേയ്ക്ക് നിറഞ്ഞ കൈയ്യടികളോടെയാണ് പ്രതിനിധികളും സംഘാടകരും സ്വീകരിച്ചത്. തുടര്‍ന്ന് വേദിയിലേയ്ക്ക് ക്ഷണിക്കപ്പെട്ട ഇരുവര്‍ക്കും ജെസ്സി ടോമി, ജോളി ബിജു എന്നിവര്‍ ബൊക്കെ നല്‍കി. മിഡ്‌ലാന്റ്‌സില്‍ ശനിയാഴ്ച്ച നടക്കുന്ന അയര്‍ക്കുന്നം പ്രവാസി സംഗമത്തിന്റെ ക്ഷണപ്രകാരമാണ് ജോസ്. കെ. മാണി എം.പി പത്‌നിയോടൊപ്പം യു.കെയിലെത്തിയത്.

ചടങ്ങില്‍ യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു. യുക്മയിലെ അംഗങ്ങളില്‍ ഏറ്റവുമധികം ജോലി ചെയ്യുന്ന മേഖലയായ നഴ്‌സിംഗ് രംഗവുമായി ബന്ധപ്പെട്ടതാവണം പുതിയ ഭരണസമിതി സ്ഥാനമേറ്റത്തിനു ശേഷമുള്ള ആദ്യപൊതുപരിപാടി എന്ന കമ്മിറ്റി തീരുമാനമനുസരിച്ചാണ് നഴ്‌സിംഗ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തി. യു.കെയില്‍ ഏറ്റവുമധികം നഴ്‌സുമാര്‍ എത്തിച്ചേര്‍ന്നിട്ടുള്ള കോട്ടയത്തിന്റെ എംപി കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിന് എത്തിച്ചേര്‍ന്നത് സന്തോഷം പകരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്മ ദേശീയ ജോ സെക്രട്ടറി സിന്ധു ഉണ്ണി, തമ്പി ജോസ്, എബ്രാഹം ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോ. ട്രഷറര്‍ ജയകുമാര്‍ നായര്‍ നന്ദി രേഖപ്പെടുത്തി. യുക്മ നേതാക്കളായ ജോമോന്‍ കുന്നേല്‍, ഡോ. ബിജു പെരിങ്ങത്തറ, കുഞ്ഞുമോന്‍ ജോബ്, ഡിക്‌സ് ജോര്‍ജ്, അജിത് വെണ്‍മണി, ബാലസജീവ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഷിബി വര്‍ഗ്ഗീസ് വേദിയിലെ പരിപാടികള്‍ക്ക് അവതാരികയായി.
ജോസ്. കെ. മാണി എംപി നഴ്‌സിംഗ് മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ച് അദ്ദേഹത്തിന് യുക്മയുടെ പ്രത്യേക മൊമെന്റോ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് കൈമാറി. ഒ.ഐ.സി.സി യു.കെ ജനറല്‍ സെക്രട്ടറി അഡ്വ. എബി സെബാസ്റ്റ്യന്‍, പ്രവാസി കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍, അയര്‍ക്കുന്നം സംഗമം ജനറല്‍ കണ്‍വീനര്‍ സി.എ ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
വ്യാഴാഴ്ച്ച ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ജോസ് കെ മാണി എംപിയെ ഷാള്‍ അണിയിച്ചും പത്‌നി നിഷാ ജോസിന് ബൊക്കെ നല്‍കിയും യുക്മ നഴ്‌സസ് കണ്‍വന്‍ഷന് വേണ്ടി സ്വാഗതസംഘം ചെയര്‍മാന്‍ എബ്രാഹം പൊന്നുംപുരയിടം സ്വീകരിച്ചു.
നഴ്‌സസ് ഡേ സെലിബ്രേഷനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച നഴ്‌സുമാരെ എം.പിയുടെ സാന്നിധ്യത്തില്‍ ആദരിച്ചു. മേരി ഇഗ്‌നേഷ്യസ് (ബെസ്റ്റ് കംമ്പാഷനേറ്റ് നഴ്‌സ്), ജോമോന്‍ ജോസ് (നഴ്‌സ് ഓഫ് ദി ഇയര്‍), ബിനോയ് ജോണ്‍ (നഴ്‌സ് ലീഡര്‍ ഓഫ് ദി ഇയര്‍), ബിന്നി മനോജ് (ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്), ബേബിച്ചന്‍ തോമസ് മണിയന്ചിറ (ബെസ്റ്റ് സോഷ്യല്‍ ആക്ടിവിസ്റ്റ് നഴ്‌സ്) എന്നിവരെയാണ് ആദരിച്ചത്.
ബ്രിട്ടണിലെ നഴ്‌സിംഗ് ട്രയിനിംഗ് മേഖലയില്‍ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള മെരിലിന്‍ എവ്‌ലേ ട്രയിനിംഗ് പ്രോഗ്രാം ചെയര്‍ സ്ഥാനം വഹിക്കുകയും റീവാലിഡേഷന്‍ സംബന്ധമായ ക്ലാസ്സ് എടുക്കുകയും ചെയ്തപ്പോള്‍ പരിചയസമ്പന്നരായ തമ്പി ജോസ്, റീഗന്‍ പുതുശ്ശേരി, മിനിജ ജോസ്, മോന ഫിഷര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. ക്ലാസ്സുകള്‍ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ വാല്‍ത്താം ഫോറസ്റ്റ് കൗണ്‍സില്‍ ഡെപ്യൂട്ടി മേയറായ ഫിലിപ്പ് എബ്രാഹം വിശിഷ്ടാതിഥിയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (33 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends