അന്താരാഷ്ട്ര ഭീഷണികൾക്ക് വഴങ്ങില്ലെന്ന വ്യക്തമായ സൂചന നൽകി ഉത്തരകൊറിയ

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. അന്താരാഷ്ട്ര ഭീഷണികൾക്ക് വഴങ്ങില്ലെന്ന വ്യക്തമായ സൂചനയാണിത്.ഞായറാഴ്ച പുലര്‍ച്ചെ കുസോങ്ങില്‍ നിന്നാണ് കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്.
എകദേശം 700 കിലോ മീറ്റര്‍ പ്രഹരശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണത്തെ ദക്ഷിണകൊറിയയും ജപ്പാനും അപലപിച്ചു. രാജ്യത്തിന് സമീപത്തെ കടലില്‍ പതിക്കുന്നതിന് മുൻപ് മുപ്പത് മിനുട്ട് മിസൈല്‍ സഞ്ചരിച്ചതായും ജപ്പാന്‍ അറിയിച്ചു.
ലോക രാഷ്ട്രീയത്തിൽ ഇത് നിർണായക സ്വാധീനം ചെലുത്തുമെന്നും ഉറപ്പാണ്. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം 1962 ലെ ക്യൂബെൻ മിസൈൽ പ്രതിസന്ധിയോടാണ് രാഷ്ട്രീയ നിരീക്ഷകർ ഉപമിക്കുന്നത്.
https://www.facebook.com/Malayalivartha



























