ഖത്തറുമായുള്ള ബന്ധം അറബ് രാജ്യങ്ങള്‍ അവസാനിപ്പിക്കുന്നു

ഖത്തറുമായുള്ള എല്ല നയതന്ത്ര ബന്ധങ്ങളും അറബ് രാജ്യങ്ങള്‍ അവസാനിപ്പിച്ചു. സൗദി, യു.എ.ഇ, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.ഖത്തറിലെ എംബസികളടച്ച രാജ്യങ്ങള്‍, തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിന്‍വലിക്കുമെന്നും വ്യക്തമാക്കി.
ഖത്തറുമായുള്ള എല്ലാ കരവ്യോമ ബന്ധങ്ങളും ഈ അറബ് രാജ്യങ്ങള്‍ അവസാനിപ്പിച്ചു. ഇത് പ്രവാസി മലയാളികളേയും സാരമായി ബാധിക്കും. ഖത്തിറില്‍ പതിനായിരക്കണക്കിന് മലയാളികളാണ് ജോലിചെയ്യുന്നത്.
ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. ഖത്തര്‍ സ്വദേശികള്‍ക്ക് തിരികെ രാജ്യത്തേക്ക് മടങ്ങാന്‍ 14 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ സുരക്ഷ ഖത്തര്‍ അസ്ഥിരമാക്കിയെന്ന് യു.എ.ഇ പറഞ്ഞു. യെമനില്‍ പോരാട്ടം നടത്തുന്ന സഖ്യസേനയില്‍നിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും വ്യക്തമാക്കി.
പ്രദേശത്തെ തീവ്രവാദത്തില്‍ നിന്നും സംരക്ഷിക്കുക എന്ന് വ്യക്തമാക്കി സൗദിയാണ് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ആദ്യം അറിയിച്ചത്. പ്രദേശത്തെ ഏറ്റവും നയതന്ത്രപരമായ തീരുമാനം സൗദി അറിയിച്ചതിതിന് പിന്നാലെ യു.എ.ഇ, ബഹ്‌റിന്‍ ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും സൗദിയുടെ തീരുമാനത്തെ പിന്തുടരുകയായിരുന്നു. രാജ്യത്തിന്റെ സുരക്ഷിതത്വം കണക്കിലെടുത്താണ് ബന്ധം അവസാനിപ്പിക്കുന്നതെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha