ജയില്‍ മോചിനായ അറ്റ്‌ലസ് രാമചന്ദ്രന്‍ തന്റെ ജയില്‍ അനുഭവങ്ങള്‍ തുറന്ന് പറയുന്നു... മക്കളുടെ കാര്യത്തില്‍ ഇന്‍വോള്‍വ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വേണമെങ്കില്‍ പറയാം; ബാക്കിയുള്ളതെല്ലാം നഷ്ടമാകാതെ നോക്കിയത് ഭാര്യയുടെ കരുതല്‍; ഇനിയും വിശ്വസ്തതയുമായി ഫീനിക്‌സ് പക്ഷിയെ പോലെ ഞാനും ഇന്ദുവും പറക്കും

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ക്കവേ അദ്ദേഹം ഒരു പ്രമുഖ ചാനലിനോട് എല്ലാം തുറന്ന് പറഞ്ഞു. രണ്ട് പേരോടാണ് കൂടുതല്‍ കടപ്പാട്. ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കരുത്തായതും ഇവര്‍ തന്നെ. അതിലൊന്ന് മനസ്സ് തളരാതെ നോക്കിയ ജഗദീശ്വരന്‍. അതിന് മുകളില്‍ രാമചന്ദ്രന്‍ ഉയര്‍ത്തിപിടിക്കുന്നത് ജീവിത സഖിയുടെ ത്യാഗങ്ങളെയാണ്. എന്റെ ഇന്ദു ഉണ്ടായിരുന്നതു കൊണ്ടു മാത്രം തിരിച്ചെത്തി. ഇനി മക്കള്‍ക്ക് ഒന്നും ചെയ്യില്ല. അവരുടെ കാര്യം അവര്‍ക്ക് വിട്ടുകൊടുക്കുന്നുവെന്ന് വ്യക്തിയാണ്.
ഇനി മക്കളുടെ കാര്യം നോക്കില്ല. അവരുടെ കാര്യം അവര്‍ നോക്കും. അവരുടെ കാര്യത്തില്‍ ഇന്‍വോള്‍വ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വേണമെങ്കില്‍ പറയാമെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു. ജയില്‍ മോചിതനായാല്‍ എവിടെ പോകുമെന്ന് അലട്ടിയിരുന്നു. കിടപ്പാടത്തിന് എന്ത് സംഭവിക്കുമന്നതായിരുന്നു ആശങ്ക. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ഇവിടെ താമസിച്ചിരുന്ന വീട് അതുപോലെയുണ്ട്. അത് നിലനിര്‍ത്തിയത് എന്റെ ഇന്ദുവിന്റെ ഇടപെടലുകളാണ്. 24 മണിക്കൂറും ഫോണില്‍ പലരോടും സംസാരിച്ചു. ബാക്കിയുള്ളതെല്ലാം കൈവിട്ട് പോകാതെ അവള്‍ എല്ലാം നിലനിര്‍ത്തി. ഇനിയും ബിസിനസ്സില്‍ ഫീനക്‌സ് പക്ഷിയെ പോലെ ഉയരും. അപ്പോള്‍ ഇന്ദു കൂടെ പറക്കും. എന്റെ പിരപൂര്‍ണ്ണ സ്‌നേഹമാണ് ഇന്ദുഭാര്യയെ കുറിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നത് ഇങ്ങനെയാണ്. സാമ്പത്തിക കേസില്‍ രാമചന്ദ്രന്റെ മകളും മരുമകനും ജയില്‍ വാസം അനുഭവിച്ചു. മകനാകട്ടെ അറസ്റ്റ് ഭയന്ന് നാടുവിടുകയും ചെയ്തു. ഈ പശ്ചാത്തലം മനസ്സില്‍ വച്ചായിരുന്നു അറ്റ്‌ലസിന്റെ അഭിപ്രായ പ്രകടനങ്ങള്‍.
രാമചന്ദ്രന്റെ മോചനത്തിനായി അഹോരാത്രം പ്രയത്‌നിച്ചത് ഭാര്യ ഇന്ദിരയെന്ന ഇന്ദുവാണ്. കേന്ദ്ര സര്‍ക്കാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും ഭാര്യ തന്നെ. മുഖ്യമന്ത്രി പിണറായി വിജയനുമായി നിരന്തരം ബന്ധം പുലര്‍ത്തി. സാമ്ബത്തിക പ്രശ്‌നങ്ങളില്‍ വിശ്വസിക്കാവുന്ന ബിസിനസ്സുകാരനാണ് രാമചന്ദ്രനെന്ന് യുഎഇ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയത് ഈ ഇടപെടലാണ്. രാമചന്ദ്രന്‍ ജയിലായ ശേഷം സമചിത്തത കൈവിടാതെ അവര്‍ പ്രവര്‍ത്തിച്ചു. ഇത് തന്നെയാണ് രാമചന്ദ്രന്‍ ഉയര്‍ത്തിക്കാട്ടുന്നത്.
കടലില്‍ നിന്നും പുറത്തെടുത്ത മത്സ്യത്തെപ്പോലെ പിടയുകയായിരുന്നു താനെന്നാണ് ആ ദിവസത്തെക്കുറിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞത്. ജനങ്ങള്‍, ജന കോടികള്‍ അവര്‍ക്കിടയിലായിരുന്നു താന്‍ അന്നു വരെയും ജീവിച്ചത്. എന്നാല്‍ പെട്ടന്നൊരു ദിവസം എല്ലാം മാറി മറിഞ്ഞു. ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു. അപ്രതീക്ഷിതമായ ഒരു വനവാസം. ആദ്യ ദിനങ്ങളില്‍ ശൂന്യതയായിരുന്നു അനുഭവപ്പെട്ടത്. എല്ലാം മരവിച്ചതു പോലെ. ചിറകുകള്‍ അരിഞ്ഞു മാറ്റപ്പെട്ടതു പോലെ. പക്ഷേ മനസില്‍ ഒന്നുറപ്പിച്ചു. ചാരത്തില്‍ നിന്നും പറന്നുയരുന്ന ഫീനിക്‌സ് പക്ഷിയേ തിരിച്ചു വരും. അവര്‍ക്ക് ശരീരത്തെ മാത്രമാണ് ജയിലിലടക്കാന്‍ കഴിഞ്ഞത്. എന്റെ പ്രതീക്ഷകളെ തളരാത്ത എന്റെ മനസിനെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. രാത്രിയുടെ യാമങ്ങളില്‍ അറിയാതെ മനസ് വിങ്ങുമ്‌ബോള്‍ പോലും പ്രതീക്ഷ എന്നില്‍ നിലനിന്നു. തുണയായി ജയിലിലെ മലയാളി സഹോദരന്മാര്‍ ആശ്വാസവാക്കുകളുമായി ഒപ്പമുണ്ടായിരുന്നു. അതിനേക്കാള്‍ ഏറെ ആശ്വാസമായത്, ഭാര്യ ഇന്ദു ആയിരുന്നു.
ഒരു ദിവസം ഒരു പത്തു തവണയെങ്കിലും അവര്‍ വിളിച്ചു. എന്റെ ബലം എന്റെ ഭാര്യയായിരുന്നു. ജയിലില്‍ വെച്ച് ഏറെ വായിച്ചു. ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി സൂക്ഷിച്ചു. പഴയ അക്ഷരശ്ലോകങ്ങള്‍ ഓര്‍ത്തെടുത്തു. സഹ തടവുകാര്‍ക്ക് ചൊല്ലിക്കൊടുത്തു. ജയിലിലെ സഹ തടവുകാരെ പോലെ ജയില്‍ വസ്ത്രം ധരിച്ച് ജിവിച്ചു. ഏതു കാലാവസ്ഥയിലും ആ വസ്ത്രം മാത്രം. അതി കഠിനമായ തണുപ്പിലും മറ്റു വസ്ത്രങ്ങളൊന്നുമില്ല. എല്ലാത്തിനെയും അതിജിവിച്ചു. ഒടുവില്‍ ഫീനിക്‌സ് പക്ഷിയേ പോലെ തിരിച്ചു വന്നു. ജീവിതം മാറ്റിമറിച്ച ആ വനവാസത്തിന്റെ തുടക്കം, അപ്രതീക്ഷിതമായി വന്ന ഒരു ഫോണ്‍ കോളില്‍ നിന്നായിരുന്നു. ആ ഫോണ്‍ കോള്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നായിരുന്നു.
ഭാര്യയെയും കൂട്ടി പൊലീസിനെ കാണാനായി ചെന്നു. ബോസ് എത്തിയിട്ടില്ല, അല്‍പ്പം സമയം കാത്തിരിക്കണം എന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. വളരെയധികം സമയം കാത്തിരുന്നു. സമയം കൂടുതല്‍ വൈകിയപ്പോള്‍ ഭാര്യയെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വീണ്ടും കാത്തിരുപ്പ്. ഭയമുണ്ടായിരുന്നില്ല. സമയം കഴിയും തോറും മനസു പറഞ്ഞു. എന്തോ ദുരന്തം വരാന്‍ പോകുന്നുവെന്ന്. സമയം കൂടുതല്‍ വൈകിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ ഒരു മുറി കാണിച്ച് കിടക്കാനുള്ള സൗകര്യമുണ്ടെന്ന് പറഞ്ഞു. അതായിരുന്നു എന്റെ ജീവിതത്തെ മാറ്റി മറിച്ച വനവാസത്തിന്റെ തുടക്കം. രാമചന്ദ്രന്‍ വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha