മാർവെൽ സ്റുഡിയോസിൽ നിന്ന് ഹൽക്കേട്ടന്റെ ഓണാശംസകൾ

പ്രളയത്തെ അതിജീവിച്ച മലയാള മണ്ണ് ഐശ്വര്യത്തിന്റെയും സമ്ബല്‍സമൃദ്ധിയുടെയും ദിനമായ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. നാടെങ്ങും ആഘോഷവും സന്തോഷവും നിറഞ്ഞൊഴുകുമ്ബോള്‍ വിദേശ നാടുകളില്‍ നിന്നുള്ളവര്‍ വരെ കേരളീയര്‍ക്ക് തിരുവോണാശംസകള്‍ നേരുകയാണ്. അക്കൂട്ടത്തില്‍ എല്ലാവർക്കുമായി വളരെ വൈവിധ്യമേറിയതും വ്യത്യസ്തവുമായ ഓണാശംസകള്‍ നേരുകയാണ് മാർവെൽ സ്റ്റുഡിയോ. അത് മാര്‍വെലിന്റെ ഇന്ത്യന്‍ പേജിലാണ് കേരളീയര്‍ക്ക് സ്റ്റുഡിയോ ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്.ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്ത മാർവെൽ സ്റ്റുഡിയോസ് മലയാളികൾക്കായി ഒരു ഓണാശംസ അറിയിക്കുന്നത് വ്യത്യസ്തം തന്നെയാണ്.
ഓണാഘോഷത്തില്‍ നാട് നഗരവും തിളങ്ങി നില്‍ക്കുമ്ബോള്‍ മലയാളികള്‍ക്ക് അങ്ങ വിദേശത്ത് നിന്ന് ഓണാംശയുമായി എത്തിയിരിക്കുകയാണ് മാര്‍വെല്‍ സ്റ്റുഡിയോ. മാര്‍വെല്‍ സ്റ്റുഡിയോയുടെ പ്രശസ്തമായ കഥാപാത്രമായ ഹള്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കുന്ന ചിത്രം ഉൾപ്പെടുത്തിയുള്ള ഓണാശംസ ഇപ്പോൾ വൈറൽ ആകുകയാണ്. ജനപ്രിയ കഥാപാത്രമായ ഹള്‍ക്ക് ഓണ സദ്യ കഴിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടുള്ള മര്‍വലിന്റെ ഓണാശംസ ആരാധകർ ഒന്നടങ്കം ഹൃദയത്തിൽ ഏറ്റെടുത്തിരിക്കുകയാണ്. ഓണ സദ്യ ഓൺ , ഹള്‍ക്ക് മോഡ് ഓൺ എന്ന് കുറിച്ച് ഒപ്പം ഓണാശംസകളും നേര്‍ന്നിരിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ നിരവധി മലയാളികളാണ് പോസ്റ്റിനടയില്‍ ഓണാശംസകള്‍ക്ക് നന്ദി അറിയിച്ച് കമന്റുമായി എത്തുന്നത്.
അതേസമയം ഹോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ സിനിമകളിലൊന്നാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ വമ്പന്‍ റിലീസായി എത്തിയ ചിത്രം തരംഗം സൃഷ്ടിച്ചിരുന്നു.
അതിൽത്തന്നെ ഒരു അമാനുഷിക കഥാപാത്രമാണ് ഹള്‍ക്ക്. സ്റ്റാന്‍ ലീ, ജാക്ക് കിര്‍ബി എന്നിവര്‍ ചേര്‍ന്നാണ് ഈ കഥാപാത്രത്തെ നിര്‍മിച്ചത്. സിനിമയിലെ സയന്റിസ്റ്റ് ആയ ബ്രൂസ് ബാനറിന് അണുവികിരണം ഏറ്റാണ് അമാനുഷിക ശക്തിയുള്ള ഹള്‍ക്ക് ആയത്. ഈ കഥാപാത്രം കണ്ണുംമൂക്കുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒന്നാണെങ്കിലും ഹള്‍ക്കിന്റെ അപരവ്യക്തിത്വമായ ബ്രൂസ് ബാനര്‍ അങ്ങനെയല്ല. അതുപോലെ തന്നെ ഒരു ബുദ്ധിപരീക്ഷയ്ക്കും അളക്കാനൊക്കാത്ത ഐക്യു നിലവാരമാണ് ബ്രൂസിനുള്ളത്.
https://www.facebook.com/Malayalivartha