ഇന്‍ന്ത്യാ പ്രസ് ക്ലബ്ബ് സമ്മേളനം ചിക്കാഗോയില്‍

ഇന്‍ന്ത്യാ പ്രസ് ക്ലബ്ബ് സമ്മേളനം ആഗസ്റ്റ് 24, 25, 26 തീയതികളില്‍ ചിക്കാഗോയില്‍ നടക്കും. ഈ സമ്മേളനത്തില്‍ ചിക്കാഗോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഡെലിഗേറ്റുകള്‍ പങ്കെടുക്കുന്നത് ഹൂസ്റ്റണില്‍ നിന്നുമാണ്. ഇന്നലെ ഹൂസ്റ്റണില്‍ നടന്ന ഇന്‍ഡ്യാ പ്രസ്സ് ക്ലബ്ബ് എക്‌സിക്യൂട്ടീവ് സമ്മേളനത്തിന് ശേഷം ചാപ്റ്റര്‍ പ്രസിഡന്റ് അനില്‍ ആറന്മുളയാണ് ഇക്കാര്യം അറിയിച്ചത്.
ഹൂസ്റ്റണില്‍ നിന്ന് പതിനഞ്ചോളം പ്രതിനിധികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തതായി സെക്രട്ടറി ജോയി തുമ്പമണ്‍ , ട്രഷറര്‍ ജോയ്‌സ് തോന്ന്യാമല എന്നിവര്‍ വെളിപ്പെടുത്തി. കൂടാതെ സമ്മേളനത്തിന്റെ പ്രധാനസ്‌പോണ്‍സര്‍മാരായ ഡോ: ഫ്രീമൂ വര്‍ഗീസ്, ഡോ: ഷൈജു, ജോണ്‍ വര്‍ഗീസ്, ജികെ പിള്ള എന്നിവരും ഹൂസ്റ്റണില്‍ നിന്ന് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ് ക്ലബ്ബിന്റെ ദേശീയ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട് അറിയിച്ചു.
https://www.facebook.com/Malayalivartha