സൗദിയില്‍ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി ദേശീയ കാലാവസ്ഥാ കേന്ദ്രം

സൗദിയില്‍ കാലാവസ്ഥയിൽ ഗണ്യമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്രം പ്രവചിച്ചത്.
തബൂക്ക്, ജൗഫ്, ഹായില്‍, കിഴക്കന്‍ പ്രവശ്യ, വടക്കന്‍ അതിര്‍ത്തികൾ എന്നിവിടങ്ങളില്‍ കാറ്റ് വീശുമെന്നും ജിസാന്‍, അസീര്‍, അല്‍ ബാഹ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച ഖമീസിലും മദീനയുടെ കിഴക്കന്‍ ഭാഗങ്ങളിലും റിയാദിന്റെ വടക്കന്‍ ഭാഗങ്ങളിലും കിഴക്കന്‍ പ്രവശ്യയിലും പൊടിക്കാറ്റുണ്ടാവും. റിയാദ്, ഖസീം, ഹായില്‍ മേഖലകളില്‍ കഴിഞ്ഞയാഴ്ച ആദ്യ ബാച്ച് ക്ലൗഡ് സീഡിംഗ് പ്രോഗ്രാം ആരംഭിച്ചിരുന്നു.
കൃത്രിമ മഴക്കായുള്ള പ്രവർത്തനങ്ങക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് പരിസ്ഥിതി-ജല-കാർഷിക വകുപ്പ് മന്ത്രി പറഞ്ഞു. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ശരാശരി മഴയുടെ തോത് വലിയ രീതിയിൽ ഉയർത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതിവർഷം 100 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സൗകര്യം ആണ് ഒരുക്കുന്നത്. രാജ്യത്തെ നദികളും, തടാകങ്ങളും എല്ലാം വറ്റികിടക്കുന്ന അവസ്ഥ വന്നപ്പോൾ ആണ് കൃത്രിമ മഴ പെയ്യിക്കാം എന്ന തീരുമാനവുമായി സൗദി രംഗത്തെത്തിയത്. അടുത്തിടെയാണ് സൗദി മന്ത്രിസഭ കൃത്രിമ മഴ പെയ്യിപ്പിക്കാൻ അനുമതി നൽകിയത്.
മഴമേഘങ്ങളെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെ തന്നെ സൗദി ഒരുക്കിയിരിയിട്ടുണ്ട്. റിയാദിലെ ദേശീയ കാലാവസ്ഥ നിരീക്ഷണ ആസ്ഥാനത്ത് ആണ് ഇതിന് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കൃത്രിമ മഴ പെയ്യിപ്പിക്കാൻവേണ്ടിയുള്ള വിമാനങ്ങൾ പറത്തിത്തുടങ്ങി. സമയബന്ധിതമായി കാര്യങ്ങൾ പൂർത്തിയാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ കാലാവസ്ഥ നിരീക്ഷണത്തിനുള്ള നൂതന സാങ്കേതികവിദ്യകൾ രാജ്യത്ത് ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തിലുള്ള ശാസ്ത്രജ്ഞരും വിദഗ്ധരും നിർദ്ദേശങ്ങൾ നൽകാൻ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























