ഇത് മറന്നാൽ, പണി പാളും, യു.എ.ഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്...! പ്രവാസികൾ എമിറേറ്റ്സ് നിർബന്ധമായും കൈയ്യിൽ കരുതണം

വിദേശികളുടെ പാസ്പോർട്ടിൽ താമസവിസ പതിക്കുന്ന പതിവ് യു.എ.ഇ. നിർത്തലാക്കിയിരുന്നു. അടുത്തിടെ യു.എ.ഇ നടപ്പിലായ സുപ്രധാന മാറ്റമായിരുന്നു ഇത്. ഇതിന് പകരം നിലവിലുള്ള തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധിപ്പിച്ചാണ് വിസ അനുവദിക്കുന്നത്.
താമസ വിസക്കാരായ യു.എ.ഇ യാത്രികര്‍ എമിറേറ്റ്സ് ഐ.ഡി കരുതാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ പുതുതായി വിസ ലഭിച്ചവരും പഴയ വിസ പുതുക്കിയവരും ഇന്ത്യയുള്‍പ്പെടെ ഏത് വിദേശ രാജ്യത്തുനിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എമിറേറ്റ്സ് ഐ.ഡി ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
പാസ്പോര്‍ട്ടും ടിക്കറ്റും പരിശോധിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും പാസ്പോര്‍ട്ടുകളില്‍ സ്റ്റാമ്പ് ചെയ്ത കാലാവധിയുള്ള വിസ, എന്‍ട്രി പെര്‍മിറ്റ്, അതത് രാജ്യങ്ങളിലെ വിസ കാര്‍ഡ്, ഇ-വിസ തുടങ്ങിയവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് മാത്രമാണ് വിമാന കമ്ബനികള്‍ ബോര്‍ഡിങ് പാസ് അനുവദിക്കുന്നത്.
എന്നാല്‍ ഇത് സന്ദര്‍ശക വിസക്കാര്‍ക്ക് ബാധകമല്ല.യു.എ.ഇ ഐ.സി.പി , യു.എ.ഇ പാസ് എന്നിവ വഴി പുതുക്കിയ വിസയുടെ കോപ്പിയെടുത്ത് കൈയില്‍ കരുതിയാലും വിമാന കമ്പനികളും എമിഗ്രേഷന്‍ വിഭാഗവും എമിറേറ്റ്സ് ഐ.ഡി ആവശ്യപ്പെടുന്നു.
വിമാന കമ്പനികള്‍ എമിറേറ്റ്സ് ഐ.ഡിയും പാസ്പോര്‍ട്ടുമായി ഒത്തുനോക്കി ബോര്‍ഡിങ് അനുവദിക്കുമ്പോള്‍ എമിഗ്രേഷന്‍ വിഭാഗം എമിറേറ്റ്സ് ഐ.ഡി ഇലക്‌ട്രോണിക് ഡിവൈസില്‍ സ്വൈപ് ചെയ്ത ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കി യാത്ര അനുവദിക്കുന്നത്.
ഐ.ഡി കൈയില്‍ കരുതാത്തതിനാല്‍ യാത്ര മുടങ്ങിയെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന സന്ദേശം ശരിയാകാനാണ് സാധ്യതയെന്ന് കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളം വഴി യു.എ.ഇയിലെത്തിയാള്‍ പറഞ്ഞിരുന്നു. യു.എ.ഇ.യിൽ താമസവിസയിൽ എത്തുന്നവർ വൈദ്യപരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കി രണ്ടുമുതൽ 10 വർഷത്തേക്കുവരെ പാസ്പോർട്ടിൽ വിസ പതിക്കുന്നതായിരുന്നു നേരത്തെയുള്ള രീതി.
https://www.facebook.com/Malayalivartha