കുവൈത്തില്‍ നേരിയ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തി, ഭൂചലനം അനുഭവപ്പെട്ടത് ഭൂമിക്കടിയില്‍ 8 കിലോമീറ്റര്‍ താഴ്ചയിൽ

ജൂലൈ ആദ്യവാരമാണ് ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഗള്‍ഫ് രാഷ്ട്രങ്ങളിലും അനുഭവപ്പെട്ടത്. ഇപ്പോഴിതാ കുവൈത്തില്‍ നേരിയ ഭൂചലനം ഉണ്ടായതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കുവൈത്തില്‍ അനുഭവപ്പെട്ടത്.
അഹ്മദിയയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞ ദിവസം വെളുപ്പിന് 2.36 ന് ഭൂമിക്കടിയില്‍ 8 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. കുവൈത്ത് ദേശീയ ഭൂകമ്പ ശൃംഖല ആണ് ഈ വിവരം പുറത്തുവിട്ടത്.
എന്നാൽ ഈ സമയം ഉറക്കത്തിലായിരുന്നതിനാല്‍ പലരും ഭൂചലനത്തിന്റെ പ്രകമ്പനം അറഞ്ഞിരുന്നില്ല. എന്നാൽ ഭൂകമ്പത്തെ തുടർന്ന് രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.കഴിഞ്ഞ മാസമാണ് ഇതിന് മുമ്പ് കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായാണ് വ്യക്തമാകുന്നത്.
കുവൈത്ത് ഫയര്‍ ഫോഴ്‌സിന്റെ ഔദ്യോഗിക ട്വീറ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഭൂചലനം സെക്കണ്ടുകള്‍ നീണ്ടുനിന്നു. എന്നാൽ 5.5 തീവ്രതയുള്ള ഭൂചലനമാണ് കുവൈത്തില്‍ അനുഭവപ്പെട്ടതെന്നാണ് യു.എ.ഇ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. ഇതിന് ശേഷമാണ് ഇപ്പോൾ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കുവൈത്തിൽ ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























