ഒമാനിൽ കാണാതായ ഒരു പ്രവാസിയുടെ കൂടി മൃതദേഹം കണ്ടെടുത്തു, കടലില്‍ അകപ്പെട്ട ബാക്കിയുള്ളവരെ കണ്ടെത്താന്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തെരച്ചില്‍ ഊർജ്ജിതം...!!

ഒമാനിലെ സലാലയില്‍ കടലില്‍ കാണാതായ ഒരു പ്രവാസിയുടെ മൃതദേഹം കൂടി കണ്ടെടുത്തു. എട്ട് ഇന്ത്യക്കാരായിരുന്നു തിരയില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ബാക്കി കാണാതായ അഞ്ചുപേരിൽ രണ്ട് പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
അപകടം നടന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബാരികേഡ് മറികടന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ കടലില്‍ വീണത്. ഇനിയും കണ്ടെത്താനുള്ളവർക്കായി തിരച്ചില്‍ തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച സലാല മുഗ്സൈല്‍ ബീചില്‍ ആണ് അപകടം നടന്നത്. യുഎഇയില്‍ നിന്നും അവധി ആഘോഷിക്കാനായി ഒമാനിലെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്. ഇവര്‍ ഉത്തരേന്‍ഡ്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കടലില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. 30 അംഗ പ്രത്യേക റെസ്‌ക്യൂ ടീമാണ് തിരച്ചിലിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.
https://www.facebook.com/Malayalivartha

























