പ്രവാസികൾക്ക് ഇടിത്തീയായി അപ്രതീക്ഷിത പ്രഖ്യാപനം, സ്വദേശിവത്ക്കരണം കടുപ്പിച്ച് ഒമാൻ, 207 തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തി, ഈ മേഖലകളില്‍ വിദേശികള്‍ക്ക് ഇനി വിസ അനുവദിക്കില്ല...!

യു.എ.ഇക്കും സൗദി അറേബ്യയ്ക്കുമെല്ലാം പിന്നാലെ സ്വദേശിവത്ക്കരണം കടുപ്പിക്കുകയാണ് ഒമാൻ. സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇരുന്നൂറിലധികം തൊഴിലുകളില്‍നിന്ന് പ്രവാസികളെ വിലക്കിക്കൊണ്ട് ഒമാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി. നിരവധി മലയാളികൾ തൊഴിൽ നോക്കുന്ന തസ്തികകളാണ് ഒമാൻ സ്വദേശിവത്ക്കരിക്കുന്നത്.
മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. 207 തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തി തൊഴില്‍ മന്ത്രി പ്രഫസര്‍ മഹദ് ബിന്‍ സെയ്ദ് ബിന്‍ അലി ബാവയ്ന്‍ ഉത്തവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മേഖലകളില്‍ വിദേശികള്‍ക്ക് ഇനി വിസ അനുവദിക്കില്ല.
പുതിയ ഉത്തരവിലൂടെ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ ഈ തസ്തികകളില്‍ നിലവില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ നിലവിലെ വിസാ കാലാവധി കഴിഞ്ഞാല്‍ അവര്‍ക്കത് പുതുക്കി നല്‍കാനിടയില്ല. അതേസമയം, ഉത്തരവ് നടപ്പില്‍ വരുന്ന മുറയ്ക്ക നിലവില്‍ ജോലി ചെയ്യുന്നവരെ വിസ കാലാവധിക്കു മുമ്പു തന്നെ പിരിച്ചുവിടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
നേരത്തേ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ ഒട്ടേറെ ജോലികളില്‍ നിന്ന് പ്രവാസികളെ കൂട്ടത്തോടെ പിരിച്ചുവിട്ട സന്ദര്‍ഭങ്ങളുണ്ടായിരുന്നു.ഗ്യാസ് ട്രക്ക് ഡ്രൈവര്‍, വാട്ടര്‍ ടാങ്ക് ഡ്രൈവര്‍, ഫയര്‍ ട്രക്ക് ഡ്രൈവര്‍, ആംബുലന്‍സ് ഡ്രൈവര്‍, ട്രാക്ടര്‍ ഡ്രൈവര്‍, വെയര്‍ഹൗസ് വര്‍ക്കര്‍, ഗേറ്റ് കീപ്പര്‍, റിഫ്രഷ്‌മെന്റ് സെല്ലര്‍, സ്വീറ്റ്‌സ് സെല്ലര്‍, ഫ്രൂട്ട് ആന്റ് വെജിറ്റബിള്‍ സെല്ലര്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കര്‍, കാര്‍ റെന്റല്‍ ക്ലര്‍ക്ക്, ഷിപ്പിംഗ് കണ്‍സൈന്‍മെന്റ് ക്ലര്‍ക്ക്, ബാഗേജ് സര്‍വീസ് ക്ലര്‍ക്ക്, സ്റ്റോക്ക് ആന്റ് ബോണ്ട് റൈറ്റര്‍, ടെലഗ്രാഫ് ഓപ്പറേറ്റര്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ക്ലര്‍ക്ക്, സ്റ്റോര്‍ സൂപ്പര്‍വൈസര്‍,
കസ്റ്റമര്‍ ക്ലിയറന്‍സ് ക്ലര്‍ക്ക്, ബാങ്ക് ക്ലര്‍ക്ക്, അക്കൗണ്ട്‌സ് ക്ലര്‍ക്ക്, ഇന്‍ഷുറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ക്ലര്‍ക്ക്, ടാക്‌സ് അക്കൗണ്ട് ക്ലര്‍ക്ക്, കോണ്‍ടാക്ട് സെന്റര്‍ ഓപറേറ്റര്‍, ജനറല്‍ റിസപ്ഷനിസ്റ്റ്, എവിയേഷന്‍ ഓപറേഷന്‍സ് ഇന്‍സ്ട്രക്ടര്‍, ഡാറ്റ എന്‍ട്രി സൂപ്പര്‍വൈസര്‍, വര്‍ക്ക്‌ഷോപ്പ് സൂപ്പര്‍വൈസര്‍, സിസ്റ്റം അനലിസ്റ്റ് ടെക്‌നീഷ്യന്‍, റിക്രൂട്ട്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോളര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്‌പെഷ്യലിസ്റ്റ്, റിസോഴ്‌സ് പ്ലാനിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ സ്‌പെഷ്യലിസ്റ്റ്,
സബ്‌സ്‌ക്രൈബര്‍ സര്‍വീസ് സിസ്റ്റം സ്‌പെഷ്യലിസ്റ്റ്, റിസ്‌ക് ഇന്‍ഷുറന്‍സ് സ്‌പെഷ്യലിസ്റ്റ്, കമ്പ്യൂട്ടര്‍ അസ്സിസ്റ്റഡ് ഡ്രാഫ്റ്റ്‌സ്മാന്‍ തുടങ്ങിയ തസ്തികകളിലും പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സെയ്ദ് ബിന്‍ അലി ബാവയ്ന്‍ പുറപ്പെടുവിച്ച ഇത്തരവില്‍, ഈ തൊഴില്‍ മേഖലകളില്‍ വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ പാടില്ലെന്ന് വ്യക്തമാക്കി. എന്നാൽ നിയമം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























