എയർപോർട്ടിൽ നിരീക്ഷണം ശക്തമാക്കും...! സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത രണ്ട് മങ്കിപോക്സ് കേസുകളും ഗൾഫിൽ നിന്നും എത്തിയവർക്ക്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എയർപോർട്ട് അധികൃതരുമായി ചർച്ചയ്ക്ക്, രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ ഐസൊലേറ്റ് ചെയ്യാൻ സംവിധാനം ഒരുക്കും

മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നെത്തുവർക്ക് പരിശോധനയും നീരീക്ഷണവും ഏർപ്പെടുത്താനുള്ള എല്ലാ സാധ്യതയും നിലനിൽക്കുകയാണ്. ഇപ്പോൾ വീണ്ടും ദുബൈയിൽ നിന്നെത്തിയ മറ്റൊരു പ്രവാസിക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്ന് ഇദ്ദേഹം എത്തിയത്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മങ്കിപോക്‌സ് കേസാണിത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മങ്കിപോക്‌സ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ്.
എയർപോർട്ടിൽ നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എയർപോർട്ട് അധികൃതരുമായി ചർച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്.രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ കനിവ് 108 ആംബുലൻസും സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഷാര്‍ജിൽ നിന്നുവന്ന പ്രവാസിക്കാണ് സംസ്ഥാനത്ത് ആദ്യം മങ്കിപോക്സ് കേസേ സ്ഥരീകരിച്ചത്. കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് (6E 1402, സീറ്റ് നമ്പര്‍ 30 സി) ഇദ്ദേഹം എത്തിയത്.വിമാനത്തില്‍ 164 യാത്രക്കാരും 6 കാബിന്‍ ക്രൂബുമാണ് ഉണ്ടായിരുന്നത്. അതില്‍ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.
മങ്കിപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ ഉള്ളതിനാല്‍ എയര്‍പോര്‍ട്ടുകളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. രോഗി യാത്ര ചെയ്ത വിമാനത്തില്‍ വന്നവര്‍ സ്വയം നിരീക്ഷിക്കേണ്ടതാണ്. സംസ്ഥാന തലത്തില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. എന്തായാലും മങ്കിപോക്‌സ് പ്രതിരോധത്തിന്റെ ഭാഗമായി വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കാൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.
https://www.facebook.com/Malayalivartha

























