'രാജകുടുംബത്തിൽ നിന്ന് സമ്മാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ല... എന്തെങ്കിലും സ്വീകരിക്കാനുള്ള സമയമല്ലിത്...നമുക്ക് ഗൗരവ സമീപനമുള്ള ഫെഡറേഷനും കായിക മന്ത്രാലയവുമുണ്ട്', സൗദി അറേബ്യൻ ടീമംഗങ്ങൾക്ക് രാജകുടുംബം റോൾസ് റോയ്‌സ് ഫാന്റം കാർ സമ്മാനിക്കുമെന്ന തരത്തിലുള്ള വാർത്ത നിഷേധിച്ച് സൗദി കോച്ച്

ഖത്തർ ലോകകപ്പിൽ അർജൻറീനക്കെതിരെ തകർപ്പൻ വിജയം നേടിയ സൗദി അറേബ്യൻ ടീമംഗങ്ങൾക്ക് രാജകുടുംബം റോൾസ് റോയ്‌സ് ഫാന്റം കാർ സമ്മാനിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ടീം ലോകകപ്പ് മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്ബോള്‍ സൗദി രാജകുമാരനായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് ആകും സമ്മാനം നല്‍കുകയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ സൗദി ആരാധകരുടെ സന്തോഷത്തെ കെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഈ വാർത്ത ഫ്രഞ്ചുകാരനായ സൗദി കോച്ച് ഹെർവേ റെനാഡ് നിഷേധിച്ചിരിക്കുകയാണ്. തങ്ങളുടെ ടീം വൺ ഹിറ്റ് വണ്ടറല്ലെന്നും കളിയെ കാര്യമായാണ് സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ടീമിലെ താരങ്ങളാരും രാജകുടുംബത്തിൽ നിന്ന് സമ്മാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പറഞ്ഞു. 'ഈ കാര്യത്തിൽ ഒന്നും സത്യമില്ല, നമുക്ക് ഗൗരവ സമീപനമുള്ള ഫെഡറേഷനും കായിക മന്ത്രാലയവുമുണ്ട്. എന്തെങ്കിലും സ്വീകരിക്കാനുള്ള സമയമല്ലിത്' റെനാഡ് വ്യക്തമാക്കി. ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
'ഒരു മത്സരം മാത്രമാണ് കഴിഞ്ഞത്. വളരെ പ്രധാനപ്പെട്ട രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. ഇനിയും മികച്ച കാര്യങ്ങളാണ് നാം പ്രതീക്ഷിക്കുന്നത്' സൗദി ഫുട്‌ബോളിന്റെ വഴികാട്ടി ചൂണ്ടിക്കാട്ടി. അർജൻറീനക്കെതിരെയുള്ള മത്സരം നാം നിർബന്ധമായും കളിക്കേണ്ട മൂന്നു മത്സരങ്ങളിൽ ഒന്നായിരുന്നു, പരിക്കേറ്റ സൗദി ലെഫ്റ്റ് ബാക്ക് യാസർ അൽ ഷഹ്‌റാനിയുടെ പാൻക്രിയാസ് സർജറി പൂർത്തിയായി.
'ഞങ്ങൾക്ക് അദ്ദേഹത്തെ മിസ് ചെയ്യും, അദ്ദേഹത്തിന്റെ ഓർമകളിലാണ് ഞങ്ങൾ'എന്നും റെനാഡ് പറഞ്ഞു. നിങ്ങൾ അത് ഓർക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനത്തിൽ ഒന്നാമതായോ രണ്ടാമതായോ മാറുകയാണ് പ്രധാന കാര്യമെന്നും കോച്ച് വ്യക്തമാക്കി. അനുഭവ സമ്പത്തിന്റെ കാര്യത്തിൽ ഗ്രൂപ്പിൽ ഏറ്റവും താഴ്ന്ന സ്ഥാനമാണ് ടീമിനുള്ളതെന്നും പറഞ്ഞു. ഇപ്പോൾ വിനയാന്വിതരായിരിക്കണമെന്നും അല്ലെങ്കിൽ നാളെ നന്നായി കളിക്കാനാകില്ലെന്നും കോച്ച് ചൂണ്ടിക്കാട്ടി.
അതേസമയം, പരിക്കേറ്റ സൗദി ലെഫ്റ്റ് ബാക്ക് യാസർ അൽ ഷഹ്‌റാനിയുടെ പാൻക്രിയാസ് സർജറി പൂർത്തിയായി. നാഷനൽ ഗാർഡിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. സൗദി നേതൃത്വത്തിനും നാഷനൽ ഗാർഡ് ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫിനും ജനങ്ങൾക്കും ഷഹ്‌റാനി നന്ദി പറഞ്ഞു. അർജൻറീനക്കെതിരെയുള്ള മത്സരത്തിൽ സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിയുമായി കൂട്ടിയിടിച്ചാണ് ഷഹ്‌റാനിക്ക് പരിക്കേറ്റത്.
https://www.facebook.com/Malayalivartha