അപകടം...ഒട്ടകങ്ങൾ ധാരാളമായി കണ്ടുവരുന്ന പ്രദേശത്ത്, സൗദിയിൽ ഒട്ടകവുമായി കാറിടിച്ച് നാല് പ്രവാസി യുവാക്കളുടെ മരണത്തിനിടയാക്കിയ മേഖലയിൽ നേരത്തേയും ജാഗ്രതാ നിർദേശം...!

സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ നാല് പ്രവാസി യുവാക്കള്‍ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഖുറൈസ് റോഡില്‍ ഹറാദില്‍ ഒട്ടകവുമായി കാറിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരായ അഖിൽ നുമാൻ, മുഹമ്മദ് നസീർ, മുഹമ്മദ് റിദ്വാൻ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.
ഇവർ മംഗ്ലുരു സ്വദേശികളാണ്. മരിച്ച ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം. മരിച്ച നാലു പേരും സാകോ കമ്പനി ജീവനക്കാരാണ്. സാകോ കമ്പനി ജീവനക്കാരായ നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെള്ളിയാഴ്ച രാത്രി ജോലിക്ക് പോകുന്നതിനിടെ പെട്ടന്ന് ഒട്ടകം റോഡിന് കുറുകെ കടന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
ഒട്ടകങ്ങൾ ധാരാളമായി കണ്ടുവരുന്ന പ്രദേശമാണിത്. അതിനാൽ വാഹനയാത്രക്കാർക്കായി ഈ മേഖലയിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം സിവില്‍ ഡിഫന്‍സും റെഡ് ക്രെസന്റും രക്ഷാപ്രവർത്തനത്തിനായി ഉടനെ തന്നെ അപകടസ്ഥലത്തേയ്ക്ക് എത്തിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ 4 പേരുടേയും മരണം സംഭവിച്ചിരുന്നു. അല്‍അഹ്‌സ കിങ് ഫഹദ് ആശുപത്രിയിലാണ് മൃതദേഹങ്ങളുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി കമ്പനി ഉദ്യോഗസ്ഥരെ സഹായിക്കാന്‍ അല്‍അഹ്‌സ കെ.എം.സി.സി നേതാക്കള്‍ രംഗത്തുണ്ട്..
https://www.facebook.com/Malayalivartha