ഇനി പ്രവാസികൾക്ക് കൂടുതൽ ബന്ധുക്കളെ കൊണ്ടുവരാം, സന്ദർശക വിസയിൽ കൊണ്ടുവരാവുന്നവരുടെ ലിസ്റ്റ് കൂടുതൽ വിപുലമാക്കി സൗദി, പുതിയ ലിസ്റ്റ് ഇങ്ങനെ

വിസിറ്റിങ് വിസയിൽ നാട്ടിലുള്ള പ്രിയപ്പെട്ടവരെ ഗൾഫ് നാടുകളിലേക്ക് കൊണ്ടുവരാൻ എല്ലാ പ്രവാസികളും ആഗ്രഹിക്കുന്ന കാര്യമാണ്. കുടുംബാംഗങ്ങളെ ഗൾഫ് നാടുകൾ ചുറ്റിക്കാണിക്കാനും ജോലിത്തിരക്ക് കാരണം നാട്ടിലേക്ക് പോകാൻ സാധിക്കാത്തവരും എല്ലാം ഇത്തരത്തിൽ വിസിറ്റിങ് വിസ ഉപയോഗപ്പെടുത്താറുമുണ്ട്.
എന്നാൽ സൗദിയിൽ വിസിറ്റ് വിസയിൽ പ്രവാസികൾക്ക് നേരത്തെ എല്ലാവരേയും അങ്ങനെ കൊണ്ടുപോകാൻ അനുമതിയില്ലായിരുന്നു. ഈ കടുംപിടുത്തത്തിൽ നിന്ന് സൗദി അൽപ്പം അയഞ്ഞിരിക്കുകയാണ്. വിദേശികൾക്ക് ഇനി അവരുടെ കൂടുതൽ ബന്ധുക്കളെ സന്ദർശക വീസയിൽ സൗദിയിലേക്ക് കൊണ്ടുവരാൻ അനുമതി നൽകിയിരിക്കുകയാണ്.
നേരത്തെ ലഭിക്കാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടി വിദേശകാര്യമന്ത്രാലയം വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി സന്ദർശക വീസയിൽ കൊണ്ടുവരാവുന്നവരുടെ ലിസ്റ്റ് കൂടുതൽ വിപുലമാക്കിയിരിക്കുയാണ്.
പുതിയ ലിസ്റ്റ് നോക്കാം.....
മാതൃസഹോദരൻ, പിതൃസഹോദരൻ, പിതൃസഹോദരി, പിതാമഹൻ, മാതാമഹൻ, പേരമകൻ, പേരമകൾ, സഹോദരി, സഹോദരന്റെ മകൻ, സഹോദരന്റെ മകൾ, സഹോദരിയുടെ മകൻ, സഹോദരിയുടെ മകൾ എന്നീ വിഭാഗങ്ങളെ കൂടിയാണ് പുതുതായി ഉൾപ്പെടുത്തിയത്. നേരത്തെ
മാതാപിതാക്കൾ, ഭാര്യ, മക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിങ്ങനെ വളരെ കുറഞ്ഞ വിഭാഗങ്ങൾ മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളു.എന്തായാലും വിദേശികൾക്ക് ഇനി അവരുടെ കൂടുതൽ ബന്ധുക്കളെ സൗദിയിലേക്ക് കൊണ്ടുവരാൽ സൗദിയുടെ പുതിയ നടപടിയിലൂടെ സാധിക്കും.
അതുപോലെ സന്ദര്‍ശക വിസയില്‍ എത്തുവർക്ക് ഖത്തർ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിനായി 50 റിയാലാണ് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ പ്രീമിയം. ഫെബ്രുവരി ഒന്നു മുതല്‍ ഖത്തറിൽ സന്ദര്‍ശക വിസയില്‍ എത്തുന്നവർക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ അനുവദിക്കില്ല. രാജ്യത്ത് ഘട്ടംഘട്ടമായി ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് അടുത്ത മാസം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നത്. ഇതില്‍ കൂടുതല്‍ കവറേജ് വേണ്ടവര്‍ ഉയര്‍ന്ന തുകയ്ക്കുള്ള പോളിസി എടുക്കണം. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നാണ് പോളിസി എടുക്കേണ്ടത്. അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവരുടെ കാര്യത്തില്‍ പോളിസിയില്‍ ഖത്തര്‍ ഉള്‍പ്പെട്ടിരിക്കണം എന്നതാണ് വ്യവസ്ഥ. ഖത്തറില്‍ അംഗീകാരമുള്ള കമ്പനിയായിരിക്കണം ഈ പോളിസി നല്‍കേണ്ടതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha