നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സൗദിയിൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു. ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പൂളക്കുളങ്ങര സൈദലവി (51) ആണ് ജിദ്ദയിൽ മരിച്ചത്. ഐ.സി.എഫ് പ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സ തേടുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
30 വർഷത്തോളമായി ജിദ്ദയിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്ന അദ്ദേഹം . പരേതനായ പൂളക്കുളങ്ങര മൊയ്‌ദീൻ കുട്ടിയുടെ മകനാണ്. സ്വാബിറയാണ് ഭാര്യ. മക്കൾ - ഷഹീദ, സൗഫിയ, സമീറ, ശഹീദ്, സഫ്‌ഗാന. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. ജിദ്ദ ഐ.സി.എഫ് വെൽഫെയർ സമിതി കൺവീനർ അബൂബക്കർ ഐക്കരപ്പടി, മുഹമ്മദ് മുസ്തഫ എന്നിവർ നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha