ഇന്ത്യയിലേക്കുള്ള സർവീസ് നിർത്താനുള്ള സലാം എയറിന്റെ തീരുമാനം, യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും, ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള സലാം എയറിന്റ കണക്ഷൻ സർവീസും ഉണ്ടാകാൻ സാധ്യതയില്ല
പ്രവാസികൾക്ക് എക്കാലവും പ്രിയം ബജറ്റ് എയർലൈൻസിനോടാണ്. കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട സേവനങ്ങൾ കിട്ടുന്നതിനാൽ നാട്ടിലെത്താൻ ഇത്തരം വിമാനങ്ങളെ ആശ്രയിക്കുന്നതാണ് കൂടുതൽ ലാഭം. അതിനിടയിൽ ഇടിത്തീപോലെയായിരുന്നു പ്രവാസികളുടെ ബജറ്റ് എയർലൈനായ സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് നിർന്നും എന്ന വാർത്ത പുറത്തുവന്നത്. കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്ക് ഉൾപ്പെടെ സർവീസ് നടത്തിയിരുന്ന ഒമാന്‍റെ ബജറ്റ് വിമാനമാണ് സലാം എയർ.
കോഴിക്കോട്, തിരുവനന്തപുരം, ജയ്പൂർ, ലഖ്നൗ എന്നീ നഗരങ്ങളിലേക്കാണ് സലാം എയർ ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്. എന്നാല്‍ ഈ തീരുമാനം യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും. അതിൽ യുഎഇയിലെ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ കേരളത്തിലെത്താൻ പ്രയോജനപ്പെടുന്നതായിരുന്നു ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മസ്കത്ത് വഴി തിരുവനന്തപുരത്തേയ്ക്കുള്ള സലാം എയറിന്റ സർവീസ്. ഈ സർവീസെങ്കിലും നിലനിൽത്തണമെന്നായിരുന്നു പ്രവാസികളുടെ ആവശ്യം. എന്നാൽ അതിന് സാധ്യതയില്ല.
ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്ന് ജയ്പൂര്‍, ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സലാം എയറിന്റെ കണക്ഷന്‍ സര്‍വീസുകളെയും ഈ തീരുമാനം ബാധിക്കുമെന്ന് എയര്‍ലൈന്റെ ദുബൈയിലെ കോണ്‍ടാക്‌സ് സെന്റര്‍ അറിയിച്ചു. സലാം എയർ ഒരു ഇടവേള്ക്ക് ശേഷമായിരുന്നു യുഎഇയിലെ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യാത്രാ വിമാനസർവീസ് പുനരാരംഭിച്ചത്. ഉയർന്ന ടിക്കറ്റിൽ നിന്ന് ആശ്വാസമായി പ്രവാസികൾ വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന സർവീസാണ് ഇതോടെ ഇല്ലാതാകുന്നത്.
സലാം എയറിന്‍റെ വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിങ് സൗകര്യം നീക്കിയിട്ടുണ്ട്. ബുക്കിങ് പണം തിരികെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവിസുകൾ നിർത്തുന്നതെന്നാണ് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി അറിയിച്ചത്. അടുത്തമാസം ഒന്ന് മുതൽ മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനം ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ത്യൻ സെക്ടറിൽനിന്ന് സലാം എയർ പൂർണമായും പിൻ വാങ്ങുന്നത്. എത്ര കാലത്തേക്കാണ് സർവീസ് നിർത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.
അതേസമയം ഗള്‍ഫ് സെക്ടറിലെ മറ്റു വിമാന കമ്പനികളെ അപേക്ഷിച്ച് ഏറ്റവും നിരക്ക് കുറവായ ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ എല്ലാ സര്‍വീസുള്‍ക്കും 20% കിഴിവ് പ്രഖ്യാപിച്ചു. ഒമാന്‍ എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ്, കോള്‍ കൗണ്ടറുകള്‍, ഒമാന്‍ എയര്‍ നിയോഗിച്ച ട്രാവല്‍ ഏജന്റുമാര്‍ എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
സെപ്റ്റംബര്‍ 28 ശനിയാഴ്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുന്നത്. മാര്‍ച്ച് 15 വരെയുള്ള മടക്കയാത്ര ഉള്‍പ്പെടുന്ന ടിക്കറ്റുകള്‍ക്ക് ഈ പ്രമോഷന്‍ ഓഫര്‍ ലഭിക്കും. ഇക്കോണമി ക്ലാസ് നിരക്കുകളില്‍ 20 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നത് സാധാരണക്കാരായ പ്രവാസി യാത്രക്കാര്‍ക്ക് ഗുണകരമാണ്. ബിസിനസ് ക്ലാസ് നിരക്കുകളില്‍ 15 ശതമാനം വരെ കിഴിവുകളും ഒമാന്‍ എയര്‍ വാഗ്ദാനം ചെയ്യുന്നു. കരിപ്പൂരിലേക്ക് സൗദിയില്‍ നിന്ന് നേരിട്ട് ര്‍വീസില്ലാത്തതിനാല്‍ മസ്‌കറ്റ് വഴിയുള്ള ഒമാന്‍ എയറിന്റെ സൗദി-ഒമാന്‍-ഇന്ത്യ കണക്ഷന്‍ സര്‍വീസുകള്‍ മലബാറില്‍ നിന്നുള്ള പ്രവാസികള്‍ ഒമാന്‍ എയര്‍ സര്‍വീസുകളെ കാര്യമായി ആശ്രയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha