വിസയിൽ നിർണായക നീക്കം...! ഗൾഫ് രാജ്യങ്ങൾ കൂട്ടത്തോടെ ആ തീരുമാനം എടുത്തു, ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ
വിസയിൽ നിർണായക നീക്കങ്ങളുമായി ഗൾഫ് രാജ്യങ്ങൾ. ഇനി ഒരൊ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ പ്രവാസികൾക്ക് പ്രത്യേകം വിസ എടുക്കേണ്ടിവരില്ല. ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന സൗകര്യം ഒരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. യുഎഇ, കുവെെറ്റ്, ബഹ്റെെൻ, ഒമാൻ. സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന വിസയാണ് ഏകീകൃത ടൂറിസ്റ്റ് വിസ. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്.
ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. പുതിയ ടൂറിസ്റ്റ് വിസയുടെ നിയമപ്രകാര ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും ഈ വിസ ഉപയോഗിച്ച് സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിലും സന്ദർശനം നടത്താം.
ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു.
നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താമെന്നും ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല. ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയിൽ ചർച്ചയായി.ടൂറിസം മേഖലയിൽ സൗദിക്ക് വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ കൂടുതൽ ടൂറിസ്റ്റുകളെ ഗൾഫിലേക്ക് ആകർഷിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യവയ്ക്കുന്നത്. ജി.സി.സി രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലക്ക് പുതിയ തീരുമാനം ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
കൂടാതെ ലോകത്തെ 82 രാജ്യങ്ങളിലുള്ളവർക്ക് യുഎഇയിൽ ഓൺ അറൈവൽ വിസ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അൽബേനിയ, അൻഡോറ, അർജന്റീന, ഓസ്ട്രിയ, ഓസ്ട്രേലിയ, അസർബൈജാൻ, ബഹ്റൈൻ, ജപ്പാൻ, ഇറ്റലി, സൗദി അറേബ്യ, സീഷെൽസ്, സെർബിയ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ബഹാമാസ്, നെതർലാൻഡ്സ്, യുകെ, യു.എസ്, ഉക്രെയ്ൻ, ഉറുഗ്വേ, വത്തിക്കാൻ ഉൾപ്പടെ 82രാജ്യങ്ങൾക്കാണ് ഓൺ അറൈവൽ വിസ അനുവദിക്കുന്നത്.
ഇവർക്ക് 30 ദിവസത്തെ പ്രവേശന വിസയോ അല്ലെങ്കിൽ 90 ദിവസത്തെ അറൈവൽ വിസയോ ആണ് ലഭിക്കുക. 30 ദിവസത്തെ പ്രവേശന വിസ 10 ദിവസത്തേക്ക് നീട്ടാനും സാധിക്കുന്നതാണ്. അതേസമയം, ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് യുഎഇയിൽ പ്രവേശിച്ചാൽ 14 ദിവസത്തെ എൻട്രി വിസയും ലഭിക്കും. കൂടാതെ, 14 ദിവസത്തേക്ക് കൂടി വിസ നീട്ടാനും അപേക്ഷിക്കാവുന്നതാണ്.
വിസയെ സംബന്ധിച്ചുള്ള വിവരങ്ങളിൽ കൂടുതൽ വ്യക്തത വേണ്ടവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചാൽ മതിയാകും. അല്ലെങ്കിൽ യാത്രക്കാർ അവരുടെ എയർലൈനുകളെ ബന്ധപ്പെട്ട് വിവരങ്ങൾ പരിശോധിക്കാം. ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ സന്ദർശിക്കാൻ വിസയോ സ്പോൺസറോ ആവശ്യമില്ല.
https://www.facebook.com/Malayalivartha