ഒമാനില്‍ പ്രവാസി യുവാവ് മുങ്ങി മരിച്ചു, അപകടം സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയപ്പോൾ
ഒമാനില്‍ പ്രവാസി യുവാവ് മുങ്ങി മരിച്ചു. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖിലെ വാദിഹുഖൈനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയപ്പോൾ അപകടത്തില്‍പ്പെടുകയായിരുന്നു.
കര്‍ണാടക ചിക്കമംഗ്ലൂരു സ്വദേശി സന്തേശ് സതീഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം റുസ്താഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha