400 കിലോ ശരീരഭാരം, അവശ നിലയിലായ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വീട്ടുകാർ, 14 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ 5 നില കെട്ടിടത്തിൽ നിന്ന് ഇറക്കി ആശുപത്രിയിലെത്തിച്ച് ഷാർജ പോലീസ്

യുഎഇയിൽ വിവിധ രോഗങ്ങളാൽ വലഞ്ഞ 400 കിലോഗ്രാം ശരീരഭാരം ഉള്ള സ്ത്രീയെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ടിവന്നത് 14 മണിക്കൂർ. ഇവരെ വീട്ടുകാർക്ക് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ അവർ പോലീസിന്റെ സഹായം തേടുകയായിരുന്നു.എന്നാൽ മണിക്കൂറുകൾ നീണ്ട ഓപ്പറേഷനിലൂടെ ഇവരെ ഷാർജ പോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദ്രോഗം, ശ്വാസതടസ്സം എന്നിവ മൂലം ആണ് സ്ത്രീ അവശ നിലയിൽ ആയത്. ഈ ഘട്ടത്തിൽ ഇവർക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നു.
കുടുംബം ആംബുലൻസില്‍ വിളിച്ച് സഹായം ആവശ്യപ്പെട്ടു. എന്നാൽ അവർ എത്തിയപ്പോൾ സ്ത്രീയെ 5ാം നിലയിൽ നിന്നും താഴെ ഇറക്കാൻ സാധിക്കാതെ വന്നു. വിവരം അറിയിച്ചതിനെ തുടർന്ന് 48 കാരിയായ അറബ് സ്ത്രീയെ ഷാർജ അഗ്നിശമന സേനാംഗങ്ങൾ, നാഷനൽ ആംബുലൻസ് ടീം, ഷാർജ പൊലീസ് ആംബുലൻസ്, ദുബായ് ആംബുലൻസ് എന്നിവർ ഉൾപ്പടെയുള്ള സംഘം ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
ദുബായ് ആംബുലൻസിൽ നിന്നുള്ള വാഹനത്തിന്റെ പ്രത്യേക പിന്തുണയോടെയാണ് പരിശ്രമം നടത്തിയത്. സ്ത്രീയുടെ ആരോഗ്യനില വഷളായതിനാൽ അവരെ ആശുപ്ത്രിയിൽ എത്തിക്കാൻ അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും വീട്ടിൽ ചികിത്സിക്കാൻ കഴിയില്ലെന്നും അതിനാൽ ആണ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നും കുടുംബം പറയുന്നു.
ഫ്‌ളാറ്റിന്റെ മുൻവാതിലിലൂടെ കിടത്തി സ്തീയെ കൊണ്ടുവരാൻ വളരെ പാടുപെട്ടു. ഇതോടെയാണ് കുടുംബം ബദൽ മാർഗം അന്വേഷിച്ചത്. ദൗത്യം കഴിയുന്നതുവരെ അവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സഹായം അഭ്യർഥിച്ചതെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രി. സമി ഖമീസ് അൽ നഖ്ബി അറിയിച്ചു. ഒടുവിൽ അഞ്ചാം നിലയിൽ നിന്നും ഇറക്കിയ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha