Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

അർബുദ പരിചരണത്തിൽ വൻ കുതിപ്പേകാൻ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അബുദാബിയിൽ തുറന്നു; ലോകോത്തര ആരോഗ്യ സേവനങ്ങൾ നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ഉദ്ഘാടനം ചെയ്തു..

06 JULY 2024 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന മാറ്റങ്ങൾ; ഭാഗ്യക്കുറികളിൽ പ്രതീക്ഷ അർപ്പിച്ച് പ്രവാസികൾ

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറുന്നു: 2026 ജനുവരി 2 മുതൽ പുതിയ നിയമം...

സമഗ്രവും നൂതനവുമായ അർബുദ പരിചരണത്തിനായി ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (ബിസിഐ) ആരംഭിച്ച് യുഎഇയിലെ ഏറ്റവും വലിയ കാൻസർ കെയർ നെറ്റ്വർക്കുകളിൽ ഒന്നായ ബുർജീൽ. അബുദാബി, അൽ ഐൻ, അൽ ദഫ്ര, ഷാർജ, ദുബായ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബുർജീലിന്റെ കാൻസർ കെയർ സൗകര്യങ്ങൾ ഏകീകരിക്കുന്ന ശൃംഖലയുടെ കേന്ദ്രമാണ് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ തുടങ്ങിയ ബിസിഐ. മെനയിലെ പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ഹെല്ത്ത്കെയര് സേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സിന്റെ ഏറ്റവും വലിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് യുഎഇയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ളവർക്ക് വിപുലമായ കാൻസർ ചികിത്സകൾ വാഗ്ദാനം ചെയ്യുന്നു. രോഗനിർണയം മുതൽ പാലിയേറ്റീവ് കെയർ വരെയുള്ള ഓങ്കോളജി സേവനങ്ങൾ നൽകാൻ ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമാണ്.

യുഎയിലെ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു. ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ, സിഇഒ ജോൺ സുനിൽ, സിഒഒ സഫീർ അഹമ്മദ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പ്രഗത്ഭ എമിറാത്തി ഓങ്കോളജിസ്റ്റ് പ്രൊഫ. ഹുമൈദ് അൽ ഷംസിയുടെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

യു.എ.ഇ.യിൽ ലോകോത്തര അർബുദ പരിചരണം നൽകാനുള്ള ലക്ഷ്യത്തിലെ സുപ്രധാന നാഴികക്കല്ലാണ് ബിസിഐയുടെ സമാരംഭമെന്ന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു. അർബുദ ഗവേഷണ രംഗത്തെ പുതിയ കണ്ടെത്തലുകൾ ചികിത്സകളായി ലഭ്യമാക്കുന്നതിൽ നേരിടുന്ന കാലതാമസം പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് ഷെയ്ഖ് നഹ്യാൻ പറഞ്ഞു.

അർബുദ പരിചരണത്തിലെ നാഴികക്കല്ല്

പ്രതിവർഷം, 5,000-ലധികം അർബുദ രോഗികളെ ചികിത്സിക്കുന്ന ബുർജീലിന്റെ ശൃംഖല പതിനായിരത്തിലധികം സ്ക്രീനിംഗുകൾ, റേഡിയോ തെറാപ്പി സെഷനുകൾ എന്നിവ അൻപതിലധികം വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്നത്. നാല് നിലകളിലായി പ്രവർത്തിക്കുന്ന ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വകാര്യ കീമോതെറാപ്പി സ്യൂട്ടുകൾ, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, സ്തനാർബുദ യൂണിറ്റ്, രോഗി കേന്ദ്രീകൃത സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, സർജിക്കൽ ഓങ്കോളജി, സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി (SRS), സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി (SBRT), പ്രിസിഷൻ മെഡിസിൻ, അഡ്വാൻസ്ഡ് സർജിക്കൽ ടെക്നിക്കുകൾ, അത്യാധുനിക റേഡിയേഷൻ തെറാപ്പി, AI ഉപയോഗിച്ചുള്ള കാൻസർ രോഗ നിർണയം തുടങ്ങിയ അത്യാധുനിക ചികിത്സകളും ഇൻസ്റ്റിറ്റ്യൂട്ട് പ്രദാനം ചെയ്യുന്നു.

പ്രത്യേക പരിശോധനകൾ പ്രാദേശികമായി നടത്താനും ഉയർന്ന നിലവാരമുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താനും ബിസിഐ സജ്ജമാണ്. അന്താരാഷ്ട്ര കാൻസർ ഗവേഷണ സ്ഥാപനങ്ങളുമായും ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായും സഹകരിക്കുന്നതിലൂടെ കാൻസർ പരിചരണത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ കാലതാമസമില്ലാതെ രോഗികൾക്ക് ലഭ്യമാക്കാൻ ചെയ്യാൻ ബിസിഐ വഴിയൊരുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാഴ്ച്ച മറച്ച് കോടമഞ്ഞ് .... ആകർഷണമായി പോതമേട് വ്യൂ പോയിന്റ്  (16 minutes ago)

ചൈനീസ് ജിപി എസുമായി നാവിക താവളത്തിനടുത്ത് കടൽക്കാക്ക  (26 minutes ago)

വെനിസ്വേലയിൽ വീണ്ടും യുഎസ് ആക്രമണം  (41 minutes ago)

10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി.  (44 minutes ago)

ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി  (50 minutes ago)

ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല...  (57 minutes ago)

പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിനും സി.എൻ.ജിക്കും മൂന്നു രൂപ വരെ കുറയും....  (1 hour ago)

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും  (1 hour ago)

പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ സലീം ഹൃദയാഘാതം മൂലം നിര്യാതനായി.  (1 hour ago)

പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്  (2 hours ago)

മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 13 വർഷം  (2 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 20 വാദം കേൾക്കും  (2 hours ago)

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയേക്കും  (3 hours ago)

നാലാം ടി20 മത്സരം ഉപേക്ഷിച്ചു.....  (3 hours ago)

Malayali Vartha Recommends