ഒമാനിൽ താമസകെട്ടിടത്തിൽ തീപിടുത്തം, ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് 6 പേരെ രക്ഷപ്പെടുത്തി
ഒമാനിൽ താമസകെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നിന്ന് 6 പേരെ അധികൃതർ രക്ഷപ്പെടുത്തി. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തിലെ താമസ കെട്ടിടത്തില്‍ വ്യാഴാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്.ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി തീ നിയന്ത്രണ വിധേയമാക്കി.
ആറ് പേരാണ് സംഭവ സമയം കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ആർക്കും തന്നെ പരുക്കില്ല. ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് എല്ലാ താമസക്കാരെയും രക്ഷപ്പെടുത്തിയതായും അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സും അറിയിച്ചു.
https://www.facebook.com/Malayalivartha