ജോലി ചെയ്തിട്ട് കൂലി കിട്ടിയില്ലേ ; പരിഹാരമുണ്ട് , പ്രവാസികൾ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്

ഭാഷയും നാടും ഒന്നും പരിജിതമല്ലാത്ത നാട്ടിലേക്ക് ജോലിക്കു പോകുന്ന പ്രവാസികൾ. ഇവരുടെ പ്രധാന ലക്ഷം എങ്ങനെയെങ്കിലും ജോലി ചെയ്ത് ജീവിക്കാനുള്ള വക കണ്ടെത്തുകയെന്നതാണ്. എന്നാൽ ഇതേ കാരണം തന്നെ പലർക്കും പണികൊടുക്കാറുമുണ്ട്.
അതായത് മറ്റ് രാജ്യങ്ങലേക്ക് ഏജൻസി വഴിയും അല്ലാതെയും പ്രവാസികളാകുന്നവർ, സ്ഥലമോ ഭാഷയോ അത്ര വശമല്ലെന്ന് കാണുന്നതോടെ ഇവരെ കൊണ്ട് ജോലി ചെയ്യിച്ച് പണം നൽകാതെ പറ്റിക്കുന്നു. തങ്ങൾ പറ്റിക്കപ്പെട്ടെന്ന് അറിഞ്ഞാൽ പോലും എന്ത് ചെയ്യണമെന്ന് പലർക്കുമറിയാറില്ല. അത്തരത്തിലുള്ളവർക്ക് വേണ്ടി
യുഎഇയിൽ കാലതാമസമോ ശമ്പളക്കുറവോ നേരിടുന്നുണ്ടെങ്കിൽ പ്രശ്നം പരിഹരിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി MOHRE-യിലോ ദുബായ് പോലീസിലോ ഒരു തൊഴിൽ പരാതി ഫയൽ ചെയ്യുക എന്നോർമ്മപ്പെടുത്തുകയാണ് യുഎഇ അധികൃതർ. ശമ്പളം ലഭിക്കാത്തതോ വൈകിയതോ ആയ പ്രശ്‌നങ്ങൾ നേരിടുന്ന യുഎഇയിലെ ഒരു ജീവനക്കാരനാണെങ്കിൽ, നിങ്ങൾ ശ്രമിച്ചിട്ടും നിങ്ങളുടെ തൊഴിലുടമ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ, ഒരു തൊഴിൽ പരാതി ഫയൽ ചെയ്തുകൊണ്ട് കാര്യങ്ങള്ഡ നിങ്ങൾ അധികാരികളെ അറിയിക്കണം.
തൊഴിലുടമകൾ നിശ്ചിത തീയതിയിൽ വേതനം നൽകാൻ നിയമപരമായി ബാധ്യസ്ഥരാണ്, അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് യുഎഇ തൊഴിൽ നിയമത്തിന്റെ ലംഘനമാണ് എന്നത് ഓർക്കുക. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം/ MOHRE ലാണ് ഇത്തരത്തിലുള്ള പരാതികൾ നൽകേണ്ടുന്നത്. തൊഴിലുടമ കൃത്യസമയത്ത് വേതനം നൽകാത്തതിനെക്കുറിച്ച് ജീവനക്കാർക്ക് MOHRE-യിൽ രഹസ്യ പരാതി സമർപ്പിക്കാം. പരാതിക്കാരന്റെ ഐഡന്റിറ്റി തൊഴിലുടമയ്ക്ക് വെളിപ്പെടുത്തില്ല, ഇത് ജീവനക്കാരന് സ്വകാര്യതയും സംരക്ഷണവും ഉറപ്പാക്കുന്നു.
അതല്ലായെങ്കിൽ മറ്റൊരു മാർഗം ദുബായ് പോലീസിൽ പരാതി നൽകുക എന്നതാണ്. ഇനി എപ്പോഴാണ് ശമ്പളം ലഭിക്കുക എന്നതിനെ കുറിച്ച്. യുഎഇ തൊഴിൽ നിയമം അനുസരിച്ച്, തൊഴിൽ കരാറിൽ വ്യക്തമാക്കിയിരിക്കുന്ന വേതന കാലയളവ് അവസാനിച്ചതിന് ശേഷമുള്ള മാസത്തിലെ ആദ്യ ദിവസം മുതൽ ജീവനക്കാരന്റെ വേതനം കുടിശ്ശികയാണ്. കരാറിൽ വേതന കാലയളവ് പരാമർശിച്ചിട്ടില്ലെങ്കിൽ, ജീവനക്കാരന് മാസത്തിലൊരിക്കലെങ്കിലും ശമ്പളം നൽകണം. കരാറിൽ കുറഞ്ഞ കാലയളവ് അംഗീകരിച്ചിട്ടില്ലെങ്കിൽ, നിശ്ചിത തീയതിക്ക് ശേഷം 15 ദിവസത്തിനുള്ളിൽ ശമ്പളം നൽകിയില്ലെങ്കിൽ തൊഴിലുടമകളെ വീഴ്ച വരുത്തിയതായി കണക്കാക്കും.
2022 ലെ മന്ത്രിതല പ്രമേയം നമ്പർ (43) പ്രകാരം - വേതന സംരക്ഷണ സംവിധാനവുമായി ബന്ധപ്പെട്ട്, കൃത്യസമയത്ത് ശമ്പളം നൽകുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്കെതിരെ ഭരണപരമായ പിഴകൾ, പുതിയ വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തിവയ്ക്കൽ , കൂടുതൽ നിയമനടപടികൾ തുടങ്ങി ശക്തമായ നടപടികളാണ് കൈകൊള്ളുക. തൊഴിലാളികൾക്ക് വേതന സംരക്ഷണ സംവിധാനം /WPS വഴിയാണ് അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത്. യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ പിഴകൾ ഒഴിവാക്കാൻ വേതന സംരക്ഷണ സംവിധാനം വഴി ശമ്പളം നൽകണം എന്നതാണ് നിയമം. MOHRE-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തൊഴിലുടമകളും WPS-ൽ സബ്‌സ്‌ക്രൈബ് ചെയ്യുകയും യുഎഇ സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ അംഗീകൃത ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വഴി വേതന പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുകയും വേണം.
https://www.facebook.com/Malayalivartha