അടിച്ചു മോനേ.... ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം തെളിഞ്ഞത് മലയാളികൾക്ക്

ഗൾഫ് നാടുകളിൽ ലോട്ടറി അടിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട. മലയാളികളായ നിരവധി പേർക്കാണ് ഇതിനോടകം കോടികളും ലക്ഷങ്ങളും സമ്മാനമായി ലഭിച്ചിട്ടുള്ളത്. മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് വൻതുക സമ്മാനമായി നൽകി അവരുടെ ജീവിതം മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റ്, മഹ്സൂസ്, എമിറേറ്റ്സ് ഡ്രോ തുടങ്ങിയ നറുക്കെടുപ്പുകളിൽ നിരവധി പ്രവാസികളാണ് ഭാഗ്യം പരീക്ഷിക്കുന്നത്.
വർഷങ്ങളായി ഭാഗ്യം പരീക്ഷിക്കുണ്ടെങ്കിലും സമ്മാനം ലഭിക്കാതെ അതിനായി കാത്തിരിക്കുന്ന നിരവധി പ്രവാസികളുണ്ട്. അവർക്ക് ആവേശം നൽകുന്ന നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. അതേ വീണ്ടും ആ ഭാഗ്യം തേടിയെത്തിയത് മലയാളികൾക്കരികിലേക്കാണ്. മലയാളികളടക്കം മൂന്ന് ഇന്ത്യക്കാരാണ് ഇനി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലക്ഷങ്ങൾ നേടി ലക്ഷ പ്രഭുക്കളാവാൻ പോകുന്നത്.
സീരീസ് 271 നറുക്കെടുപ്പിലാണ് മലയാളികളെ തേടി ഭാഗ്യമെത്തിയത്. മലയാളികളായ സന്ദീപ് താഴെയിൽ, ഷറഫുദ്ദീൻ ഷറഫ് എന്നിവർക്കും ആൽവിൻ മൈക്കിൾ എന്ന യുവാവിനുമാണ് ലോട്ടറിയടിച്ചത്. ഇവർക്ക് പുറമെ ബംഗ്ലാദേശ് സ്വദേശിയും സമ്മാനത്തിന് അർഹനായിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു സന്ദീപ് ബിഗ് ടിക്കറ്റ് എടുത്തത്.
ഭാര്യയും മകളുമടങ്ങുന്ന കൊച്ചു കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരികയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് സന്ദീപ് പറഞ്ഞു. പണം ഒത്തുവരാത്തതിനാൽ പലപ്പോഴും കുടുംബത്തെ കൊണ്ടുവരാൻ സാധിച്ചിരുന്നില്ലെന്നും ബാക്കി പണം സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനിയിലെ ഡ്രൈവറാണ് ഷറഫുദ്ദീൻ. 15 ലക്ഷം രൂപയാണ് ഇരുവർക്കും ലഭിക്കുക.
എമിറേറ്റ്സ് ഡ്രോയിൽ മെഗാ-7, ഈസി-6, ഫാസ്റ്റ്-5 എന്നിങ്ങനെ മൂന്ന് ഗെയിമുകളാണുള്ളത്. പ്രതിവാരം ദശലക്ഷക്കണക്കിന് ദിർഹം സമ്മാനമായി ലഭിക്കാനുള്ള അവസരമുണ്ട്.
എന്നാൽ ആഗോള വിജയികൾക്ക് പ്രതിവാരം ആവേശകരമായ സമ്മാനങ്ങൾ പ്രദാനം ചെയ്യുന്നത് തുടരുന്നു. ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ ആൻഡ്രോയിഡ്, ആപ്പിൾ സ്റ്റോറുകളിൽ ലഭ്യമായ ആപ്ലിക്കേഷനിൽ നിന്നോ ടിക്കറ്റുകൾ വാങ്ങി ആർക്കും എമിറേറ്റ്സ് ഡ്രോ ഗെയിമുകളിൽ പങ്കെടുക്കാം.
കഴിഞ്ഞ തവണത്തെ ബിഗ്ടിക്കറ്റ് നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാരെ തേടിയെത്തിയിരുന്നു. അത് മാത്രമല്ല അബുദാബി ബിഗ് ടിക്കറ്റ് 261ാമത് പ്രതിവാര നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം സമ്മാനമായി നേടിയതും പ്രവാസി ഇന്ത്യക്കാരനാണ്.
ദുബായ് ബിസിനസ് ബേയിൽ പ്രൊക്യുർമെന്റ് ഓഫീസറായി ജോലി ചെയ്യുന്ന മുഹമ്മദ് ഷെരീഫ് ആണ് ഭാഗ്യവാൻ. കഴിഞ്ഞ 10 വർഷമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നയാളാണ്. ഫെബ്രുവരി 23ന് ഓൺലൈനായി വാങ്ങിയ 186551 എന്ന നമ്പറിലുള്ള ടിക്കറ്റാണ് വിജയം കൊണ്ടുവന്നത്. എന്തായാലും പ്രവാസികളുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുകയാണ് ഓരോ നറുക്കെടുപ്പുകളും എന്നതാണ് ഇതെല്ലാം നൽകുന്ന സൂചന.
https://www.facebook.com/Malayalivartha