സൗദി സന്ദര്‍ശകർ ശ്രദ്ധിക്കുക ! പുറത്തുപോകുമ്പോൾ നിങ്ങളുടെ ഡിജിറ്റല്‍ ഐ.ഡി കൈവശം വെയ്ക്കാൻ മറക്കരുത് !! ഡിജിറ്റല്‍ ഐ.ഡി ഔദ്യോഗിക രേഖയാണെന്ന് ജവാസാത്ത്

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമായ അബ്ശിര്‍ പ്ലാറ്റ്ഫോം വഴി സന്ദര്‍ശകര്‍ക്ക് ലഭ്യമായ ഡിജിറ്റല്‍ ഐ.ഡി സൗദി അറേബ്യയിലെ ഔദ്യോഗികവും വിശ്വസനീയവുമായ രേഖയാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആവശ്യമുള്ളപ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ തങ്ങളുടെ വിവരങ്ങള്‍ കാണിച്ചുകൊടുക്കാന്‍ അനുവദിക്കുന്ന സാധുവായ ഡിജിറ്റല്‍ തെളിവ് ഈ ഐ.ഡി സന്ദര്‍ശകര്‍ക്ക് നല്‍കുന്നു. നടപടിക്രമങ്ങള്‍ സുഗമമാക്കാനും സന്ദര്‍ശകര്‍ക്ക് കൂടുതല്‍ വഴക്കമുള്ള ഓപ്ഷനുകള്‍ നല്‍കാനും രേഖകളുടെ പേപ്പര്‍ പകര്‍പ്പുകള്‍ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള സുരക്ഷാ സേവന സംവിധാനത്തിന്റെ നിലവിലുള്ള സാങ്കേതിക വികസനത്തിന്റെയും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും ഭാഗമാണ് ഈ ഡിജിറ്റല്‍ സേവനം.
സന്ദര്‍ശകരുടെ ഡിജിറ്റല്‍ ഐ.ഡി അവരുടെ അടിസ്ഥാന ഡാറ്റ സുരക്ഷിതമായി പ്രദര്‍ശിപ്പിക്കുന്നു. വേഗത്തിലുള്ള വെരിഫിക്കേഷനും നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കുന്ന നിലക്ക് സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യപ്പെടുമ്പോഴും രാജ്യത്തിനുള്ളില്‍ യാത്ര ചെയ്യുമ്പോഴും ഡിജിറ്റല്‍ ഐ.ഡി ഉപയോഗിക്കാവുന്നതാണെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സന്ദര്‍ശന വിസയില്‍ സൗദിയില്‍ പ്രവേശിക്കുമ്പോള്‍ നല്‍കുന്ന ഏകീകൃത എന്‍ട്രി നമ്പര്‍ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിറില്‍ പ്രവേശിച്ച് ഡിജിറ്റല്‍ ഐഡിയും സ്വന്തമാക്കാം. സന്ദര്‍ശകരുടെ സൗദിയിലെവിടെയുമുള്ള സഞ്ചാരങ്ങള്‍ക്ക് മൊബൈല്‍ ഫോണുകളിലുള്ള ഡിജിറ്റല്‍ ഐഡി മതിയാകും. ഡിജിറ്റല്‍ ഐഡിയുള്ളവര്‍ യാത്രകള്‍ക്ക് പാസ്പോര്‍ട്ട് കൈവശം വെക്കേണ്ട ആവശ്യമില്ലെന്നും ജവാസാത്ത് വ്യക്തമാക്കി.
സന്ദര്‍ശകര്‍ക്കുള്ള അബ്ഷിര്‍ ഡോക്യുമെന്റ് എടുക്കുന്നതിന് ലളിതമായ ഘട്ടങ്ങളാണുള്ളത്.അബ്ഷിറില്‍ പ്രവേശിച്ച ശേഷം സര്‍വീസ്, ജനറല്‍ സര്‍വീസ്, അബ്ഷിര്‍ റിപ്പോര്‍ട്ട് എന്നീ വിന്‍ഡോകളിലൂടെ പ്രവേശിച്ച് വിസിറ്റേഴ്സ് റിപ്പോര്‍ട്ട് എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ പ്രിന്റ് (ഡിജിറ്റല്‍ ഡോക്യുമെന്റ്) ലഭിക്കും.
അബ്ഷിറില്‍ ഇതോടൊപ്പം വിസിറ്റേഴ്സ് ഡിജിറ്റല്‍ ഐ.ഡി സേവനവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഡിജിറ്റല്‍ ഡോക്യുമെന്റ് ഉണ്ടെങ്കില്‍ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് പാസ്പോര്‍ട്ട് കൈവശം വെക്കേണ്ട ആവശ്യമില്ല. വിസിറ്റ് വിസയില്‍ വരുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് കൈവശം സൂക്ഷിക്കാതെ സൗദിയില്‍ എവിടെയും സന്ദര്‍ശനം നടത്താന്‍ ഡിജിറ്റല്‍ ഐഡി മതി. പരിശോധനാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ ഐഡി കാണിക്കാം
.വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അതിര്‍ത്തി ചെക്‌പോയിന്റുകള്‍ എന്നിങ്ങനെ രാജ്യത്തേക്കുള്ള പ്രവേശന കവാടങ്ങളില്‍ വച്ച് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന എന്‍ട്രി നമ്പര്‍ ഉപയോഗിച്ചാണ് അബ്ഷിര്‍ വഴി ഡിജിറ്റല്‍ ഐഡി കാര്‍ഡ് എടുക്കേണ്ടത്. സന്ദര്‍ശന വിസയില്‍ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും ഡിജിറ്റല്‍ ഐഡി കാര്‍ഡ് എളുപ്പമാക്കും
അബ്ഷിര്‍ വഴി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി നാല് സേവനങ്ങള്‍ ആരംഭിച്ചതിലാണ് സന്ദര്‍ശകര്‍ക്കുള്ള ഡിജിറ്റല്‍ ഡോക്യുമെന്റ് എന്ന സേവനവും തുടങ്ങിയത്. പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്തതിനെ കുറിച്ച് അറിയിക്കല്‍, മുഖീം റിപ്പോര്‍ട്ട് എന്നിവയാണ് മറ്റു സേവനങ്ങള്‍.
ആഭ്യന്തര മന്ത്രാലയത്തിന്റെ മറ്റൊരു ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ മുഖീമിലും ഇതോടൊപ്പം നാല് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിച്ചിരുന്നു. തിരിച്ചറിയല്‍ കാര്‍ഡില്‍ വിവര്‍ത്തനം ചെയ്ത പേരിലെ തിരുത്തല്‍, ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയിക്കല്‍, വിസകളെ കുറിച്ച അന്വേഷണവും വെരിഫിക്കേഷനും, തൊഴിലുടമകള്‍ക്കുള്ള അലെര്‍ട്ടുകള്‍ എന്നിവയാണിവ.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റേത് ഉള്‍പ്പെടെ 400ഓളം സേവനങ്ങള്‍ അബ്ഷിര്‍ വഴി ലഭ്യമാണ്. വ്യക്തികള്‍ക്കുള്ള സേവനങ്ങള്‍ മാത്രമല്ല, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള സേവനങ്ങളും ഇതിലൂടെ ലഭിക്കുന്നു. 2025-2026 സീസണിൽ സംരക്ഷിത മേഖലകളിലും ക്യാമ്പിങ് ആരംഭിക്കുമെന്ന് സൗദിയിലെ നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (NCW). ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്ന പാരിസ്ഥിതിക നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ക്യാമ്പിങ് അനുവദിക്കുക. സംരക്ഷിത മേഖലകളുടെ സൗന്ദര്യവും ജൈവവൈവിധ്യവും ആസ്വദിച്ച് പ്രകൃതിയിൽ ലയിച്ചുള്ള സവിശേഷ ക്യാമ്പിങ് അനുഭവം നേടാൻ ഇതുവഴി സന്ദർശകർക്ക് സാധിക്കും.
https://www.facebook.com/Malayalivartha
























