20 വയസ്സ് പ്രായമുള്ള തങ്ങളുടെ പ്രിയപ്പെട്ട ഗോള്‍ഡ് ഫിഷിനെ രക്ഷിക്കാന്‍ ഈ കുടുംബം ഓപ്പറേഷന് ചെലവാക്കിയത് 300 യൂറോ!
തങ്ങളുടെ പ്രിയപ്പെട്ട ഗോള്‍ഡ് ഫിഷിന് പിടിപെട്ട ട്യൂമര്‍ എടുത്ത് കളയുന്നതിന് ഒരു കുടുംബം ചെലവാക്കിയത് 300 യൂറോ. വിര്‍ജീനിയ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന നോര്‍ഫോള്‍ക്കിലാണ് സംഭവം.
ടോള്‍ ബാണ് വെറ്റിനറി സെന്ററിലെ പ്രഗത്ഭനായ ഡോക്ടര്‍ ഫയെ ബെഥേലിന്റെ നേതൃത്വത്തില്‍ നടന്ന അരമണിക്കൂറോളം നീണ്ട ശാസ്ത്രക്രിയക്കൊടുവിലാണ് ഗോള്‍ഡ് ഫിഷിന്റെ ട്യൂമര്‍ നീക്കം ചെയ്തത്. ബോബ് എന്നാണ് ഈ ഗോള്‍ഡ് ഫിഷിന്റെ വിളിപ്പേര്. ഇതിന്റെ ഉടമയുടെ മക്കളേക്കാള്‍ പ്രായമുണ്ട് ഈ ഗോള്‍ഡ് ഫിഷിന്,അതിനാല്‍ തന്നെ അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ഈ മീനെന്ന് ഡോക്ടര്‍ ബെഥേല്‍ പറയുന്നു.
ചിറകുകള്‍ക്കിടയില്‍ ട്യൂമര്‍ വളരുന്നതിനാല്‍ ബോബ് ടാങ്കില്‍ കിടന്നു നന്നേ കഷ്ടപ്പെട്ടിരുന്നുവെന്ന് ഉടമസ്ഥന് പറയുന്നു. ഉടന്‍ തന്നെ അദ്ദേഹം മെഡിക്കല്‍ സ്റ്റാഫിനെ വിളിയ്ക്കുകയായിരുന്നു. ഡോക്ടര്‍ ബെഥേല്‍ ഇതിനു മുന്‍പും ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്റെ വൈദഗ്ദ്യം തെളിയിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തിനടുത്ത് തന്റെ പ്രിയ മീനിനെ കൊണ്ട് ചെല്ലുകയായിരുന്നു.പ്രത്യേകം സജ്ജമാക്കിയ ഓപ്പറേഷന് ടേബിളില്‍ മൈക്രോ സര്‍ജിക്കല്‍ ഉപകരണങ്ങളുടെയും വിദഗ്ധ വൈദ്യസംഘത്തിന്റെയും സഹായത്തോടെ ഓപ്പറേഷന് നടത്തുകയായിരുന്നു ബെഥേല്‍. വളരുന്ന മുഴ മുറിച്ചു മാറ്റുകയോ അല്ലെങ്കില്‍ അതിനെ മരണത്തിന് വിടുകയോ ചെയ്യുക എന്നീ രണ്ടു വഴികളേ തങ്ങളുടെ മുന്നിലുണ്ടായിരുന്നുള്ളൂ എന്ന് ഡോക്ടര്‍ ബെഥേല്‍ വ്യക്തമാക്കുന്നു.
ഇത്തരത്തിലുള്ള ജീവികളെ ഓപ്പറേറ്റ് ചെയ്യുന്നതിന് ബെഥേലില്‍ വിദഗ്ധ പരിശീലനം നേടിയിരുന്നു. ഒരു നേര്‍ത്ത ട്യൂബിലൂടെ അനസ്തെറ്റിക് വെള്ളം മീനിന്റെ വായിലേക്ക് കടത്തിവിട്ട് മയക്കിയ ശേഷം ഹാര്‍ട്ട് റേറ്റ് മോണിറ്ററിലൂടെ അത് പെട്ടെന്ന് മയങ്ങിയെന്ന് ഉറപ്പുവരുത്തിയാണ് ട്യൂമര്‍ വന്ന ഭാഗം മുറിച്ചു കളഞ്ഞത്.നോര്‍ഫോള്‍ക്ക് സെന്ററിലെ ഡയറക്ടര്‍ കൂടിയായ ബെഥേല്‍ പറയുന്നത് ഇത് വളരെ പ്രയാസപ്പെട്ട ഒരു മിഷന് ആയിരുന്നുവെന്നാണ്. കാരണം അവയവങ്ങളും ഓപ്പറേറ്റിംഗ് ഉപകാരണങ്ങളുമെല്ലാം വളരെ ചെറുതായിരുന്നു.അതിനാല്‍ തന്നെ നന്നേ പാടുപെട്ടു. അവയുടെ ശരീരത്തില്‍ അധികമൊന്നും രക്തമില്ലാതിരുന്നതിനാല് അവ നഷ്ട്ടപ്പെടാതെ നോക്കുന്നതും വളരെ റിസ്ക്കുള്ള കാര്യമായിരുന്നു.ഇതിനും മുന്‍പും ഞങ്ങള്‍ ഗോള്‍ഡ് ഫിഷിന് ഓപ്പറേഷന് നടത്തിയിരുന്നു. പക്ഷേ ഇത്രയും പ്രായമുള്ള ഫിഷിന് ശസ്ത്രക്രിയ ചെയ്യുന്നത് ഇതാദ്യമായിട്ടായിരുന്നുഡോക്ടര് കൂട്ടിച്ചേര്‍ത്തു.ഈ ജോലി ഞങ്ങള്‍ വളരെയേറെ ഇഷ്ട്ടപെടുന്നു. തങ്ങളുടെ പെറ്റിനെ സംരക്ഷിക്കാന്‍ യജമാനന് കാണിക്കുന്ന ആത്മാര്‍ത്ഥത വളരെയേറെ വലിയൊരു കാര്യമാണ്ബെഥേല് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha