Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

ചന്ദ്രയാൻ ദൗത്യത്തിന്റെ ലാൻഡർ, റോവർ മൊഡ്യൂളുകളായ വിക്രം, പ്രഗ്യാൻ എന്നിവയെ ഉറക്കത്തിൽ നിന്ന് ഉണർത്താൻ ഗ്രൗണ്ട് സ്റ്റേഷനുകൾ തയ്യാറെടുക്കുന്നു.. ഇനി നേട്ടത്തിന്റെ മറ്റൊരു 14 ദിവസം കൂടി .. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉണർന്നാൽ സംഭവിക്കുന്നത്

21 SEPTEMBER 2023 05:44 PM IST
മലയാളി വാര്‍ത്ത

 

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ആവേശകരമായ ഘട്ടത്തിന് ഒരുങ്ങുകയാണ്. ദൗത്യത്തിന്റെ ലാൻഡർ, റോവർ മൊഡ്യൂളുകളായ വിക്രം, പ്രഗ്യാൻ എന്നിവയെ ചന്ദ്രന്റെ കൊടും തണുപ്പുള്ള അന്തരീക്ഷത്തിൽ ഉറക്കത്തിൽ നിന്ന് ഉണർത്താൻ ഗ്രൗണ്ട് സ്റ്റേഷനുകൾ തയ്യാറെടുക്കുകയാണ്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിച്ചു കഴിഞ്ഞു . സെപ്റ്റംബർ നാലിന് രാവിലെ എട്ട് മണിക്ക് സ്ലീപ്പ് മോഡിലേക്ക് മാറിയ ചന്ദ്രയാൻ മൂന്ന് വിക്രം ലാൻഡറും, സെപ്റ്റംബർ രണ്ടിന് ഉറക്കത്തിലേക്ക് പോയ പ്രഗ്യാൻ റോവറും ഉണരുമോ എന്നറിയാൻ ശാസ്ത്രലോകം കാത്തിരിക്കുമ്പോൾ ലാൻഡറും റോവറും പ്രവർത്തനം തുടങ്ങുമെന്നു തന്നെയാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.

സെപ്റ്റംബർ 22-ഓടെ ലാൻഡറും റോവറും ഉണർന്നിരിക്കുമെന്ന് ഐഎസ്ആർഒ വെബ്‌സൈറ്റ് അവകാശപ്പെടുന്നു. ഒപ്റ്റിമൽ സൂര്യപ്രകാശം ലഭ്യമാകുന്ന മുറയ്ക്ക് പുനരുജ്ജീവന ശ്രമങ്ങളുടെ തയ്യാറെടുപ്പ് തുങ്ങിക്കഴിഞ്ഞു

ലാൻഡറിന്റെയും റോവറിന്റെയും ബാറ്ററി പൂര്‍ണമായി ചാര്‍ജ് ആണെന്നും സോളാര്‍ പാനലുകളില്‍ നാളെ സൂര്യനില്‍ നിന്നുള്ള ആദ്യ പ്രകാശ രശ്മികള്‍ ഏല്‍ക്കുമെന്നും ഐഎസ്ആര്‍ഒ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.. ലാൻഡർ അല്ലെങ്കിൽ റോവർ മൊഡ്യൂൾ ഉണർന്നേക്കാം, പക്ഷേ പൂർണ്ണമായ പ്രവർത്തനക്ഷമത വീണ്ടെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്

ചന്ദ്രയാൻ-3 മൊഡ്യൂളുകൾ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നവയാണ്. അതിനാൽ, അവയ്ക്ക് സൂര്യരശ്മികളിൽ നിന്ന് ശക്തി ലഭിക്കും, പക്ഷേ ലാൻഡറും റോവറും ലാൻഡിംഗ് തീയതി മുതൽ അതായത് ഓഗസ്റ്റ് 24 മുതൽ വെറും 14 ഭൗമദിനങ്ങൾക്കായി മാത്രം രൂപകൽപ്പന ചെയ്തതാണ്. കൂടാതെ, ചന്ദ്രയാൻ-3 ഇറങ്ങിയ ദക്ഷിണധ്രുവത്തിനടുത്തായി -200 ഡിഗ്രി സെൽഷ്യസിനു താഴെയായി താഴാൻ കഴിയുന്ന ചന്ദ്രനിലെ അതിശീതമായ രാത്രികാല താപനിലയെ താങ്ങാൻ ഉള്ള സംവിധാനമൊന്നും ഇവയിൽ ഘടിപ്പിച്ചിട്ടില്ല

വിക്രം ലാൻഡറും പ്രഗ്യാൻ റോവറും അതിന്റെ എല്ലാ പ്രധാന ലക്ഷ്യങ്ങളും നേടിയതിന് ശേഷം ഉറങ്ങാൻ തീരുമാനിച്ചപ്പോൾ ISRO അതിന്റെ സാധ്യതകൾ ഉപയോഗിച്ച് റോവറും ലാൻഡറും സ്ലീപ്പ് മോഡിൽ ഇട്ട സമയത്ത് ബാറ്ററികൾ പൂർണ്ണമായി ചാർജ്ജ് ചെയ്തു വെച്ചു ..

അവ പൂർണ്ണമായും പ്രവർത്തനക്ഷമമായാൽ, ലാൻഡറിനും റോവറിനും 14 ഭൗമദിനങ്ങൾ കൂടി പ്രവർത്തിക്കാൻ കഴിയും. ഇത് ചന്ദ്രോപരിതലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കും. വീണ്ടും 14 ദിവസത്തിനു ശേഷം ലാൻഡർ ഉറങ്ങുന്നതിന് മുമ്പ് ഒരു പുതിയ സ്ഥലത്തേക്ക് ലണ്ടറിനെ മാറ്റാൻ കൂടി കഴിഞ്ഞാൽ വളരെ വലിയ നേട്ടമായിരിക്കും ഇത് നൽകുന്നത്


നിർദ്ദിഷ്ട ദൗത്യ കാലാവധി വിജയകരമായി പൂർത്തിയാക്കി, ചന്ദ്രനെ കുറിച്ച് ഇത് വരെ അറിയാത്ത പല രഹസ്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാൻ-3. ഉറങ്ങും മുമ്പ് വിജയകരമായി പൂർത്തിയാക്കിയ ചാട്ടവും രണ്ടാം 'സോഫ്റ്റലാൻഡിങ്ങും' ഇസ്രൊ എഞ്ചിനിയറിംഗിന്റെ മികവിന്റെ സാക്ഷ്യമാണ്.


മറ്റ് പേലോ‍ഡുകൾ പ്രവർത്തിക്കില്ലെങ്കിലും ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള ലേസർ റിട്രോറിഫ്ലെക്ടർ അരേയ് അരേയ് (എൽആർഎ) ഉണർന്നു തന്നെയിരിക്കും. ലാൻഡർ എവിടെയാണെന്നു കണ്ടെത്താൻ ഇതു സഹായിക്കും. ലാൻഡറിലെ റിസീവർ സ്വിച്ചും ഓണാക്കി നിലനിർത്തിയിട്ടുണ്ട്

ഇനി ഉറക്കമെണീറ്റില്ലെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതൽ നൽകിയ ദൗത്യമാണ് ചന്ദ്രയാൻ മൂന്ന് എന്ന യാഥാർത്ഥ്യത്തിൽ മാറ്റമില്ല. എങ്കിലും ലാൻഡറും റോവറും വീണ്ടും എഴുന്നേറ്റാൽ അത് വൻ നേട്ടമാണ്. വിക്രമും പ്രഗ്യാനും ഇതുവരെ ധാരാളം വിവരം ശേഖരിച്ചു. പക്ഷേ ഫലങ്ങൾ വരാൻ ഏതാനും മാസങ്ങൾ എടുക്കും. ചിലത് വർഷങ്ങളെടുക്കും. ലഭിച്ച വിവരങ്ങൾ പുതിയ കാര്യങ്ങളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിസ്റ്റങ്ങൾ വീണ്ടും ഉണർന്നാൽ, കൂടുതൽ ഡാറ്റ ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി. ആരും ഇതുവരെ സ്പർശിച്ചിട്ടില്ലാത്ത ദക്ഷിണധ്രുവത്തിൽ ഭാവിയിലേക്കുള്ള വെള്ളം, ഹൈഡ്രജൻ, വായു എന്നിവ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ


ന്യൂക്ലിയർ ഹീറ്റിംഗ് സംവിധാനമൊന്നുമില്ലാതെ ചാന്ദ്ര രാത്രിയിലെ അതിശൈത്യം അതിജീവിക്കാൻ ലാൻഡറിനായാൽ ഇന്ത്യൻ സാങ്കേതിക വിദ്യയുടെ മികവിന്റെ സാക്ഷ്യമാകും. ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്ന ലാൻഡിങ്ങ് സ്ഥാനത്ത് സൂര്യൻ ഉദിച്ചു കഴിഞ്ഞു. പക്ഷേ ലാൻഡറിന്റെ സോളാർ പാനലുകൾക്ക് ഊർജ്ജോത്പാദനം നടത്താൻ ആവശ്യമായ അത്ര പ്രകാശവും ചൂടും എത്താൻ കാത്തിരിക്കണം. 22 ആകുമ്പോഴേക്കും സാഹചര്യം അനുകൂലമാകുമെന്നാണ് ഇസ്രൊ കണക്കുകൂട്ടൽ.

സിസ്റ്റങ്ങൾ പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സൂര്യന്റെ എലവേഷൻ ആം​ഗിൾ 6° മുതൽ 9° വരെയാണ്. എന്നാൽ താപനില ഒരു നിശ്ചിത പരിധിക്ക് മുകളിൽ ഉയരണം. സെപ്റ്റംബർ 21-നോ 22-നോ ഉള്ളിൽ കാര്യങ്ങൾ അറിയുമെന്ന് ചന്ദ്രയാൻ -3 ലീഡ് സെന്ററായ യുആർ റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ എം ശങ്കരൻ പറഞ്ഞു. വിക്രമും പ്രഗ്യാനും ഉണർന്നിരിക്കുന്നത് ബോണസായിരിക്കുമെന്നും ഇരുവരും അയച്ച ഡാറ്റ പുതിയ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷയെന്നും ​ഗവേഷകർ പറഞ്ഞു

ഇനി അഥവാ നാളെ ഉറക്കമുണര്‍ന്നില്ലെങ്കില്‍ ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്റെ അടയാളങ്ങളായി അവ നിലനില്‍ക്കുമെന്നും ബഹിരാകാശ ഏജൻസി അറിയിച്ചു. വിക്രം ലാൻഡര്‍ ലക്ഷ്യം കൈവരിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്നതും ചന്ദ്രോപരിതലത്തില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നതുമായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. 14 ദിവസം ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നടത്തി.

ഐഎസ്ആർഒ വിക്രം ലാൻഡറിനെ സ്ലീപ്പ് മോഡിൽ ഉൾപ്പെടുത്തി ഒരു ദിവസം കഴിഞ്ഞ്, ചന്ദ്രോപരിതലത്തിന്റെ 3D ചിത്രങ്ങൾ പങ്കുവെച്ച് ബഹിരാകാശ ഏജൻസി ലോകത്തെ വിസ്മയിപ്പിച്ചിരുന്നു . ബോർഡിലെ NavCam സ്റ്റീരിയോയിൽ നിന്നുള്ള ഇടത്, വലത് ചിത്രങ്ങൾ ഉപയോഗിച്ച് ഇത് സൂക്ഷ്മമായി തയ്യാറാക്കിയതാണെന്ന്വ്യ ISRO പറഞ്ഞിരുന്നു ..ഇടത് ചാനൽ ചുവപ്പ് നിറത്തിലും , വലത് ചാനൽ പച്ച, നീല സ്പെക്ട്രങ്ങൾ ഉൾക്കൊള്ളുന്നതുമാണ് . ഈ അസാധാരണമായ നിറക്കൂട്ട് ദൃശ്യപരമായി വളരെ ആകർഷകമാണെന്നാണ് ISRO വ്യക്തമാക്കിയത്

വിക്രം ലാൻഡര്‍ അതേ ഇടത്തില്‍ തുടര്‍ന്നപ്പോള്‍ പ്രഗ്യാൻ റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ചന്ദ്രോപരിതലത്തിലെ തണുപ്പിനെ അതിജീവിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ചന്ദ്രയാനെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. മൈനസ് 200 ഡിഗ്രിയായിരുന്നു ചന്ദ്രോപരിതലത്തിലെ താപനില. സാങ്കേതിക ഉപകരണങ്ങള്‍ ഇത്തരം തീവ്ര കാലാവസ്ഥകളില്‍ പ്രവര്‍ത്തിക്കുക അസാധ്യമാണ്. എന്നാല്‍ ചന്ദ്രയാൻ സ്ലീപ്പ് മോഡില്‍ നിന്ന് ഉണര്‍ന്നാല്‍ അത് മറ്റൊരു ചരിത്രമാകും. ശിവശക്തി പോയിന്റിൽ പ്രകാശവും ചൂടും സെപ്റ്റംബർ 22-ന് അനുകൂലം ആകുമെന്നാണ് ഐഎസ്ആർഒയുടെ കണക്കുകൂട്ടൽ.......

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (18 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (26 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (58 minutes ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (9 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (12 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍വച്ച് പലവട്ടം പീഡിപ്പിച്ചു  (13 hours ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (13 hours ago)

Malayali Vartha Recommends