കാര്‍ദാഷിയാന്റെ നിതംബഭംഗി ലഭിക്കാന്‍ ശസ്ത്രക്രിയ ചെയ്ത യുവാവിന്റെ നിതംബത്തില്‍ ദ്വാരം!

മേനിയളവുകള്‍ കൊണ്ടും ശരീര പ്രദര്‍ശനം കൊണ്ടും ലോകത്തെ അത്ഭുതപ്പെടുത്തിയ താരമാണ് കിം കാര്‍ദാഷിയാന്‍. കിം കാര്‍ദാഷിയാനെ പോലെയാകുകയെന്നത് ലക്ഷക്കണക്കിന് ആരാധകരുടെ ആഗ്രഹമാണെന്നത് പരസ്യമായ രഹസ്യം.
സൗന്ദര്യം വര്‍ധിപ്പിക്കാനുളള ശസ്ത്രക്രിയകളില്‍ ഏറ്റവും അപകടകാരിയാണ് ബട്ട് ലിഫ്റ്റ് സര്‍ജറി. സൗന്ദര്യമുളള നിതംബത്തിനു വേണ്ടിയുളള ശ്രമം മരണത്തില്‍ കലാശിക്കുന്ന കാഴ്ചയാണ് കൂടുതലും കണ്ടുവരുന്നതും. ലോകമെമ്പാടും മൂവായിരത്തില്‍ അധികം മരണങ്ങള്‍ ഈ ശസ്ത്രക്രിയ കൊണ്ടു മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്നു കൊഴുപ്പെടുത്ത് നിതംബത്തില്‍ കുത്തി വച്ചാണ് ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം നിതംബത്തില്‍ ദ്വാരങ്ങള്‍ വീഴുന്നതും പഴുപ്പുണ്ടാകുന്നതും സ്ഥിരം സംഭവങ്ങളാണ്.
കിം കാര്‍ദാഷിയാന്റെ വലിയ ആരാധകനും വെസ്റ്റ് മിഡ്‌ലാന്‍ഡ് സ്വദേശിയുമായ ജോര്‍ദാന്‍ പാര്‍ക്ക് ആണ് ഏറ്റവും ഒടുവില്‍ കാര്‍ദാഷിയാനെ പോലെയുളള നിതംബം ലഭിക്കാന്‍ ബട്ട്ലിഫ്റ്റ് ശസ്ത്രക്രിയ ചെയ്ത് അതിഗുരുതരമായ രോഗവാസ്ഥയിലേയ്ക്ക് തളളപ്പെട്ടത്. രണ്ടു വട്ടമാണ് കാര്‍ദാഷിയാനെ പോലെ ഭംഗിയുളള നിതംബം ലഭിക്കാനുളള ശ്രമം നടത്തിയത്. ഇത് നെക്രോസിസ് എന്ന രോഗവാസ്ഥയുണ്ടാക്കി. വലതു നിതംബത്തില്‍ വലിയ ദ്വാരം രൂപപ്പെട്ട് ഇതില്‍ നിന്ന് പഴുപ്പും മാംസവും പുറത്തു വന്നതായി ജോര്‍ദ്ദാന്‍ പറയുന്നു.
വേദന സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് മാംസം തിന്നുന്ന ബാക്ടീരിയകളുടെ ആക്രമണം ഉണ്ടായതെന്ന് കണ്ടെത്തിയത്. ആന്റിബയോട്ടിക്കളുടെ സഹായത്തോടെ ഈ അവസ്ഥയെ അതിജീവിക്കുകയായിരുന്നുവെന്നും ജോര്‍ദ്ദാന്‍ പറയുന്നു. ആദ്യത്തെ ശസ്ത്രക്രിയയില്‍ വന്ന ഗുരുതരമായ പിഴവാണ് തന്റ സ്ഥിതി വഷളാക്കിയത്. നിതംബത്തില്‍ നിന്ന് ഒഴുകി വരുന്ന ദ്രാവകം മറയ്ക്കാന്‍ ശ്രമിച്ചതോടെ ഇംപ്ലാന്റ് പുറത്തു വരികയും ചെയ്തു. തുടര്‍ന്ന് തുര്‍ക്കിയില്‍ എത്തി മൂന്നര ലക്ഷം ചെലവില്‍ സ്വന്തം കൊഴുപ്പ് ഉപയോഗിച്ച് നിതംബം വലുക്കാനുളള ശസ്ത്രക്രിയ ചെയ്തു.

എന്തൊക്കെ സംഭവിച്ചാലും കിം കാര്‍ദാഷിയന്റെതു പോലെയുളള നിതംബങ്ങള്‍ ലഭിക്കാതെ പിന്നോട്ടില്ലെന്നും ഇയാള്‍ പറയുന്നു. യുകെയില്‍ ശസ്ത്രക്രിയ വളരെ ചെലവേറിയതാണെന്നും താന്‍ ആവശ്യപ്പെടുന്നത്രയും വലുതാക്കാന്‍ അവര്‍ തയ്യാറാകാത്തതിനാലാണ് താന്‍ തുര്‍ക്കിയില്‍ ചെന്ന് ശസ്ത്രക്രിയ ചെയ്യുന്നതെന്നും ഇയാള്‍ പറഞ്ഞു. കിമ്മിന്റെ നിതംബത്തിനോളം വലുപ്പമുളള നിതംബം തന്നെ വേണമെന്ന വാശിയിലാണ് ജോര്‍ദ്ദാന്‍.

മറ്റുളളവരുടെയും മുന്‍പില്‍ താന്‍ പുരുഷനാണെങ്കിലും സ്ത്രീയുടെയും പുരുഷന്റെയും വസ്ത്രങ്ങള്‍ താന്‍ അണിയാറുണ്ടെന്നും ഇയാള്‍ പറയുന്നു. 27 വയസിനിടയില്‍ നിരവധി ശസ്ത്രക്രിയകള്‍ക്കാണ് ജോര്‍ദ്ദാന്‍ വിധേയനായത്. ഏട്ടു വര്‍ഷത്തിനിടെ മൂക്കില്‍ മൂന്ന് ശസ്ത്രക്രിയകളും ചിന്‍ ഇംപ്ലാന്റേഷനും ബോട്ടെക്‌സ് ശസ്ത്രക്രിയയും ചെയ്തിരുന്നു. യുകെയുടെ പുറത്ത് നടത്തുന്ന ബട്ട് ലിഫ്റ്റ് സര്‍ജറികള്‍ പൊതുവെ അപകടകാരികളാണെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുളള ശസ്ത്രക്രിയകള്‍ വഴിയാണ് നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളതും.
https://www.facebook.com/Malayalivartha


























