അല്‍ക്കുവിന്റെ തലവര മാറ്റിയ സെല്‍ഫി; പെറ്റിയടിക്കുന്ന വേളയില്‍ ഒരു സെല്‍ഫി!

അതിസാഹസിക സെല്‍ഫികള്‍ മുതല്‍ പല വിധമുണ്ട് സെല്‍ഫികള്‍. എങ്കിലും സാധാരണക്കാരാരും സെല്‍ഫിയെ കുറിച്ച് ചിന്തിക്കാന്‍ ധൈര്യപ്പെടാത്ത ഒരു ചുറ്റുപാടില്‍ നില്‍ക്കുമ്പോള്‍ ഒരു സെല്‍ഫി പകര്‍ത്തിയയാളാണ് അല്‍ക്കു.
സോഷ്യല്‍മീഡിയക്ക് ഏറെ ചിരി സമ്മാനിച്ചു എറണാകുളം സ്വദേശിയായ അല്‍ക്കുവിന്റെ ആ സെല്‍ഫി. പോലീസ് ഉദ്യോഗസ്ഥന്‍ തനിക്ക് പെറ്റി എഴുതിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെയും ചേര്‍ത്ത് ചിരിച്ചു കൊണ്ട് പകര്‍ത്തിയ ഒരു സെല്‍ഫിയാണ് അല്‍ക്കുവിനെ പ്രശസ്തനാക്കിയത്.
ആ ഒരു ചിരിസെല്‍ഫി കൊണ്ട് ജീവിതം മാറി മറിഞ്ഞ അല്‍ക്കു ഇപ്പോള്‍ സിനിമയില്‍ ചുവടുറപ്പിക്കുവാനൊരുങ്ങുകയാണ്. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന സകലകലാശാല എന്ന ചിത്രത്തിലാണ് അല്‍ക്കു അഭിനയിച്ചിരിക്കുന്നത്. കാമ്പസ് കഥ പറയുന്ന ചിത്രത്തില്‍ ഒരു ബിടെക്ക് വിദ്യാര്‍ഥിയുടെ കഥാപാത്രത്തെയാണ് അല്‍ക്കു അവതരിപ്പിക്കുന്നത്.
മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനാണ് സകലകലാശാലയിലെ നായകന്‍ . ചിത്രം ജനുവരി 11-ന് തീയറ്ററുകളിലെത്തും. അനുശ്രി നായികയായ സുജിത് വാസുദേവ് ചിത്രം ഓട്ടര്‍ഷയിലും അല്‍ക്കു ഒരു ചെറിയ വേഷം അവതരിപ്പിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha