ചിരട്ടയില്‍ ഇത്രയും വിസ്മയങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ എന്ന് ചിന്തിപ്പിക്കുന്ന സിനോജ്

തിരുവനന്തപുരം മാവിളക്കടവ് സ്വദേശി സിനോജ് ചിരട്ടയില്‍ തീര്‍ത്തത് ആയിരത്തിലേറെ വ്യത്യസ്തങ്ങളായ വസ്തുക്കളാണ്. ചെറുപ്പത്തില്‍ സഹപാഠികളിലൊരാള്‍ ചെയ്ത രൂപം വീട്ടില്‍ വന്ന് പരീക്ഷിച്ചതിന ശേഷമാണ് ചിരട്ടയില്‍ പത്താംക്ലാസുകാരന്‍ വിസ്മയങ്ങള്‍ തീര്‍ത്തു തുടങ്ങിയത്.
തീര്‍ച്ചയായും ചിരട്ടയില്‍ ഇത്രയും രൂപങ്ങളോയെന്ന് അതിശയിച്ചുപോകും സിനോജില്‍ വീട്ടില്‍ ചെന്നാല്‍. കാളവണ്ടി, കോഴി, ഒച്ച്, നിലവിളക്ക് തുടങ്ങി നിത്യജീവിതത്തില്‍ കാണുന്ന വസ്തുക്കളെല്ലാം സിനോജിന്റ കരവിരുതില്‍ പിറക്കും.
സംസ്ഥാന ശാസ്ത്രമേളയിലെ സ്ഥിരം സാന്നിധ്യമാണ് സിനോജ്. കഴിഞ്ഞ നാല് വര്‍ഷവും മേളയിലെ ഒന്നാം സ്ഥാനക്കാരനും. മാസങ്ങളുടെ പ്രയത്‌നം കൊണ്ടാണ് പല രൂപങ്ങളും തയാറാക്കുന്നത്.
കഥകളി രൂപം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സിനോജ്. പ്രോല്‍സാഹനവുമായി അച്ഛനും അമ്മയും സഹായവുമായി സഹോദരിയും കൂടെയുണ്ട്.
https://www.facebook.com/Malayalivartha