നാഷണല്‍ ബിയേര്‍ഡ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം മലയാളിക്ക്!

പഞ്ചാബിന്റെയും രാജസ്ഥാന്റെയും ആധിപത്യം തകര്‍ത്ത് താടിക്കാരില്‍ ഒന്നാമനായി പ്രവീണ്‍ പരമേശ്വര്‍. ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവീണിന് നാഷണല്‍ ബിയേര്‍ഡ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം ലഭിച്ചു..
ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവീണിന് ലഭിച്ച കഥാപാത്രങ്ങളെല്ലാം താടിക്കാരായിരുന്നതിനാല്‍ താടി കളയാനുള്ള അവസരം ലഭിക്കാതിരുന്നതിനാലാണ് പിന്നെ താടിയങ്ങ് നീണ്ടുവളരട്ടെ എന്ന് തീരുമാനിച്ചതത്രേ.
അടുത്തിടെ ഡല്‍ഹിയില്‍ വച്ചുനടന്ന നാഷണല്‍ ബിയേര്‍ഡ് ചാംപ്യന്‍ഷിപ്പില്‍ പ്രവീണിന് ആയിരുന്നു ഒന്നാം സ്ഥാനം. 36 ഇഞ്ച് നീളമാണ് പ്രവീണിന്റെ താടിക്കുള്ളത്. കഴിഞ്ഞ ഏഴു വര്‍ഷമായി പ്രവീണ്‍ താടി വളര്‍ത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ ബിയേര്‍ഡ് ചാംപ്യന്‍ഷിപ്പിലെ ജേതാവിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തിരുന്നു. അതേ തുടര്‍ന്നാണ് ഇത്തവണത്തെ ചാംപ്യന്‍ഷിപ്പിന്റെ വിവരങ്ങള്‍ ലഭ്യമായതും പങ്കെടുക്കാന്‍ പ്രേരണ ലഭിച്ചതെന്നും പ്രവീണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























