ഇണ മരിച്ചുപോയ വളര്‍ത്തു താറാവിന് ഇണയെ തേടി ഉടമയുടെ വക ഡേറ്റിംഗ് പരസ്യം

വാഷിംഗ്ടണിലുള്ള ക്രിസ് മോറിസ് എന്ന 31-കാരനായ സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകന്‍ തന്റെ പ്രിയപ്പെട്ട താറാവിനു വേണ്ടി ഡേറ്റിംഗ് പരസ്യം നല്‍കി. വീടിനു സമീപമുള്ള പലചരക്ക് കടയുടെ വാര്‍ത്താബോര്‍ഡിലാണ് താറാവിന്റെ വരച്ചചിത്രവും വിവരങ്ങളും ഉള്‍പ്പെടുന്ന പരസ്യം പതിച്ചിരിക്കുന്നത്.
ഇണ മരിച്ചതോടെ ഒറ്റയ്ക്കായ തന്റെ താറാവിന് ജീവിത പങ്കാളിയെ ക്ഷണിക്കുന്നു എന്നാണ് പരസ്യം. പരസ്യത്തോട് ഗൗരവത്തോടെ പ്രതികരിക്കണമെന്നും മോറിസ് ആവശ്യപ്പെടുന്നു.
രണ്ടാഴ്ച മുന്‍പ് ആര്‍ത്തിപിടിച്ച ഒരു കാട്ടുപൂച്ച തന്റെ ഓമനയായ മഞ്ഞ താറാവിന്റെ ഇണയെ പിടിച്ചുതിന്നു. ബ്ലൂ ഹില്ലിലെ മോറിന്റെ മുറ്റത്തുവച്ചാണ് താറാവിനെ പൂച്ച പിടിച്ചത്. ഇണയെ നഷ്ടപ്പെട്ടതോടെ ആകെ ദുഃഖത്തിലായി താറാവ്. ഇതോടെയാണ് അവന് ഒരു ഇണയെ കണ്ടെത്താന്‍ ക്രിസ് മോറിസ് തയ്യാറായത്. പരസ്യത്തില്‍ ബന്ധപ്പെടാനുള്ള ഇമെയില്‍ വിലാസവും ക്രിസ് നല്‍കിയിട്ടുണ്ട്.
മഞ്ഞ താറാവിന്റെ പരസ്യം കണ്ട് നിരവധി പേര്‍ ക്രിസിനെ ബന്ധപ്പെട്ടിരുന്നു. ഇവരില്‍ നിന്നും ഫാം ഉടമയായ സാദി ഗ്രീനിയുമായി കൂടിക്കാഴ്ച നടത്താന്‍ ക്രിസ് തീരുമാനിച്ചു. ഞായറാഴ്ച തന്റെ മഞ്ഞ താറാവിനുള്ള ഇണയുമായി സാദി വീട്ടിലെത്തുമെന്നാണ പ്രതീക്ഷയിലാണ് ക്രിസ് എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
കടലൊച്ച് ആണ് നമ്മുടെ മഞ്ഞ താറാവിന്റെ ഇഷ്ടഭക്ഷണം. ഇണ വരുന്നത് പ്രമാണിച്ച് വലിയൊരു വിരുന്നു തന്നെ ഒരുക്കാനുള്ള ശ്രമത്തിലാണ് ക്രിസ് മോറിസ്.
https://www.facebook.com/Malayalivartha



























