ഏഴുവയസ്സുകാരന്‍ കൊച്ചുമകനെ കയറില്‍ കെട്ടിയിറക്കി ബാല്‍ക്കണിയില്‍ കുടുങ്ങിയ വളര്‍ത്തുപൂച്ചയെ രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കു വിമര്‍ശനം

ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ പെടുന്ന പെന്‍ഗണില്‍ ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍ കുടുങ്ങിപ്പോയ വളര്‍ത്തുപൂച്ചയെ രക്ഷിക്കാന്‍ കൊച്ചമകനെ സാഹസിക പരീക്ഷണത്തിന് ഉപയോഗിച്ചു മുത്തശ്ശി.
ഇക്കഴിഞ്ഞ ഞായറാഴ്ച ഫ്ളാറ്റിലെ അഞ്ചാം നിലയില്‍ നിന്ന് ഏഴുവയസ്സുകാരനെ കയറില്‍കെട്ടി തൊട്ടുതാഴെയുള്ള നിലയുടെ ബാല്‍ക്കണിയിലേക്ക് മുത്തശ്ശി ഇറക്കുകയായിരുന്നു. അവിടെ ഇവരുടെ പൂച്ച കുടുങ്ങിക്കിടക്കയായിരുന്നു.
കൊച്ചുമകനെ കയറില്‍കെട്ടി താഴേക്ക് ഇറക്കുന്നതും പൂച്ചയെ സുരക്ഷിതമാക്കി സഞ്ചിയില്‍ കയറ്റിയ ശേഷം കുട്ടിയെ തിരിച്ചുവലിച്ച് കയറ്റുന്നതിനുമായി 10 മിനിറ്റ് സമയമെടുത്തു. മുത്തശ്ശിയെ സഹായിക്കാന്‍ കുട്ടിയുടെ അമ്മാവനുമുണ്ടായിരുന്നു. എന്നാല്‍ ഇതുകണ്ട് ഞെട്ടിപ്പോയ നാട്ടുകാര്‍ ബഹളം വച്ചുവെങ്കിലും മുത്തശ്ശിക്ക് ഒരു മാറ്റവുമുണ്ടായില്ല. തന്റെ പൂച്ചയെ രക്ഷിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്നും അതില്‍ കുഴപ്പമൊന്നുമില്ലെന്നുമാണ് മുത്തശ്ശിയുടെ വാദം.
അവന്റെ സുരക്ഷ ഉറപ്പാക്കിയിട്ടാണ് താന്‍ അങ്ങനെ ചെയ്തത്. ആ സമയം തനിക്ക് അപകടമാണെന്ന് ഒന്നും തോന്നിയില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ വീഡിയോ കണ്ടതോടെ ഭീതി തോന്നിയെന്നും പശ്ചാത്താപമുണ്ടെന്നും അവര്‍ പറഞ്ഞു. ഈ സാഹസിക പ്രകടനത്തില്‍ കുട്ടിയ്ക്കും പൂച്ചയ്ക്കും പരിക്കൊന്നും പറ്റിയിരുന്നില്ല.
https://www.facebook.com/Malayalivartha