കൊറോണ വൈറസ്, സ്‌നേഹബന്ധങ്ങള്‍ക്ക് താല്‍ക്കാലിക മായി തടയിട്ടപ്പോള്‍...!

ചൈനയില്‍ കൊറോണ ബാധിതരെ പരിചരിക്കാനായി പോയ അമ്മയെ കാണാനെത്തിയ മകളുടെ ദൃശ്യങ്ങള്‍ വേദനയുണര്‍ത്തും.
ഈ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട നഴ്‌സുമാര്‍ക്ക് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ അനുവാദമില്ല. അമ്മയില്ലാതെ വീട്ടിലൊരു സുഖവുമില്ലെന്ന് പറയുന്ന മകളോട് ' ഒരു ഭീകരനുമായുള്ള' യുദ്ധത്തിലല്ലേ അമ്മ, അവനെ തോല്‍പ്പിച്ചിട്ട് ഉടനെ തന്നെ അമ്മ മോളുടെ അരികിലെത്തുമല്ലോ' എന്നു പറഞ്ഞ് ആശ്വസിപ്പിക്കുവാന്‍ അമ്മ ശ്രമിക്കുന്നുണ്ട്. എന്നിട്ട് അകലെ നിന്നുകൊണ്ട് മകള്‍ക്ക് ഒരു ആലിംഗനവും നല്‍കുന്നു.
പിന്നീട് അമ്മയ്ക്കായി കൊണ്ടുവന്ന ഭക്ഷണം ഒരു സ്ഥലത്ത് കൊണ്ടുവച്ചിട്ട് മകള്‍ ദൂരേക്ക് മാറിനിന്നു. മകള്‍ നീങ്ങിനിന്നതിനു ശേഷമാണ് അമ്മ വന്ന് ആ പൊതി എടുത്തുകൊണ്ടു പോയത്. കണ്ണീരും തേങ്ങലും അടക്കാനാവാതെ മകള്‍ അത് കണ്ടു നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഹൃദയസ്പര്‍ശിയാണ്.
https://www.facebook.com/Malayalivartha